Budha Shukra Yuti: ബുധ ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഇവർക്ക് തൊഴിൽ ബിസിനസിൽ പുരോഗതി!

Fri, 18 Oct 2024-12:25 pm,

Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ കാലാകാലങ്ങളിൽ സംക്രമിക്കുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അത് ഭൂമിയേയും മനുഷ്യ ജീവിതത്തേയും ബാധിക്കാറുമുണ്ട്.

ദീപാവലി അടുക്കുന്ന ഈ ശുഭ അവസരത്തിൽ ബുധൻ ചൊവ്വയുടെ രാശിയായ വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും ശുക്രനോടൊപ്പം ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം രൂപീകരിക്കുകയും ചെയ്യും.

ഇത് മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതിയും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

ചിങ്ങം (Leo): ബുദ്ധ ശുക്ര സംയോഗത്താൽ സൃഷ്ടിക്കുന്ന ലക്ഷ്മി നാരായണ രാജയോഗം ഇവർക്ക് പ്രയോജനകരമായിരിക്കും. കാരണം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. അതിനാൽ ഈ കാലയളവിൽ ഇവർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും, കൂടാതെ, ഇവർക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനും യോഗമുണ്ടാകും, ആത്മവിശ്വാസം വർദ്ധിക്കും,  കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും, കരിയറിൽ നേട്ടങ്ങളുണ്ടാകും.

കുംഭം (Aquarius): കുംഭ രാശിക്കാർക്ക് ലക്ഷ്മീ നാരായണ രാജയോഗത്തിൻ്റെ രൂപീകരണം വളരെയധികം നേട്ടങ്ങൾ നൽകും. ഈ രതിയുടെ വരുമാനവും ലാഭ ഭാവനത്തിലാണ് ഈ രാജയോഗം രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ ഇവരുടെ  വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും,  ജീവിതനിലവാരം മെച്ചപ്പെടും, ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണയുണ്ടാകും, ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും.

തുലാം (Libra): ലക്ഷ്മി നാരായണ രാജയോഗത്തിൻ്റെ രൂപീകരണം ഈ രാശിക്കാർക്കും  അനുകൂലമാകും, ഈ രാശിയുടെ ധന സംസാര ഭാവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്.  ഈ സമയം ഇവർക്ക്  അപ്രതീക്ഷിത ധനലാഭം,  ഒരു പുതിയ വാഹനം വാങ്ങാനുള്ള യോഗം, ആഗ്രഹം സഫലമാകും, ഒരു വസ്തു വാങ്ങാനും വിൽക്കാനും യോഗം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link