Lakshmi Narayana Rajayoga 2024: ഈ രാജയോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം ധനനേട്ടവും പുരോഗതിയും!

Sun, 21 Apr 2024-6:16 am,

Lakshmi Narayana Rajayog In Aries: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാറുണ്ട്

ഈ സമയത്ത് രണ്ടോ അതിലധികമോ ഗ്രഹങ്ങൾ ഒരു രാശിയിൽ പ്രവേശിക്കുമ്പോൾ രാജയോഗമോ അപൂർവ്വമായ ഒരു സംയോഗമോ ഉണ്ടാകും. അത്തരത്തിലുള്ള ഒരു യാദൃശ്ചികതയാണ് മെയ് മാസത്തിൽ സംഭവിക്കാൻ പോകുന്നത്

മേടത്തിൽ ബുധനും ശുക്രനും കൂടിച്ചേരും. സന്തോഷം, സമ്പത്ത്, തേജസ്സ് എന്നിവയുടെ ഘടകമായ ശുക്രൻ ഏപ്രിൽ 24 ന് മേട രാശിയിൽ പ്രവേശിക്കും, അതുപോലെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ മെയ് 10 ന് മേട രാശിയിൽ പ്രവേശിക്കും

ഇത്തരത്തിൽ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരലിലൂടെ മേടത്തിൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും, ഇത് 3 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ആ മൂന്ന് രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗത്തിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്.  ഇത് വളരെ ശുഭകരമായി കണക്കാക്കുന്ന ഒരു യോഗമാണ്. ബുധനും ശുക്രനും ചേർന്ന് ഏതെങ്കിലും രാശിയിൽ നിൽക്കുമ്പോൾ ലക്ഷ്മീ നാരായണയോഗം സൃഷ്ടിക്കും

ഇതിലൂടെ ചില രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കും സമ്പത്തിൻ്റെയും ധന നേട്ടത്തിന്റെയും സാധ്യതയും ഉണ്ടാകും. 

 

മിഥുനം (Gemini): ബുധ-ശുക്രസംഗമവും അതിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗവും ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.  വരുമാനം വർധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, വ്യവസായികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടായേക്കാം,  നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകാം, ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിലും ലാഭം ലഭിക്കും

കർക്കടകം (Cancer): ശുക്ര-ബുധസംയോഗത്താൽ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം കർക്കടക രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകാൻ കഴിയും.  ഇവർക്ക് തൊഴിൽ-ബിസിനസിൽ നല്ല പുരോഗതി കൈവരിക്കാൻ കഴിയും, സാമ്പത്തികനേട്ടമുണ്ടാകും, തൊഴിൽ രഹിതർക്ക് ഈ സമയത്ത് പുതിയ ജോലി ലഭിക്കും, വ്യവസായികൾക്ക് നല്ല ലാഭമുണ്ടാകും

മേടം (Aries): ലക്ഷ്മീ നാരായൺണ രാജയോഗത്തിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും. തൊഴിൽ പുരോഗതി, ബിസിനസിൽ പണം നിക്ഷേപിക്കുന്നതിലൂടെ ലാഭം എന്നിവയുണ്ടാകും.  വിവാഹിതർക്ക് മനോഹരമായ ദാമ്പത്യ ജീവിതം ഉണ്ടാകും. അവിവാഹിതർക്ക് ഒരു നല്ല ബന്ധം വന്നേക്കാം.  തൊഴിൽ രഹിതർക്ക് ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം, നിങ്ങൾക്ക് ഇഷ്ടമുള്ള ജോലി ലഭിക്കാൻ സാധ്യത, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ ആനുകൂല്യം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link