Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർക്കിനി അടിമുടി ഭാഗ്യം; സമയം തെളിഞ്ഞു
Budh Shukra Yuti: ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് ഗ്രഹങ്ങൾ മെയ് തുടക്കത്തിൽ സംക്രമിക്കും.
ശുക്രൻ്റെയും ബുധൻ്റെയും കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടും. ഈ യോഗത്തിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Lakshmi Narayana Yoga in Taurus: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തിന് ശേഷം അവരുടെ രാശിയോ സഞ്ചാരമോ മാറ്റുന്നു. രാശി മാറ്റുന്നതിലൂടെ ഈ ഗ്രഹങ്ങൾ ശുഭ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിൻ്റെ സ്വാധീനം 12 രാശികളിലുമുണ്ടാകും
ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് മെയ് തുടക്കത്തിൽ ഗ്രഹങ്ങൾ ഇടവത്തിൽ സംക്രമിക്കും. ശുക്ര ബുധ കൂടിച്ചേരൽ മൂലം ഇടവ രാശിയിൽ ലക്ഷ്മീ നാരായണ യോഗം രൂപപ്പെടുന്നു
ഈ യോഗത്തിൻ്റെ രൂപീകരണത്തോടെ 3 രാശിക്കാരുടെ ഭാഗ്യത്തിൻ്റെ പൂട്ട് തുറക്കും ഒപ്പം വലിയ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആ 3 രാശികളെ കുറിച്ച് അറിയാം...
മേടം (Aries): ഇടവ രാശിയിൽ രൂപപ്പെട്ട ലക്ഷ്മീ നാരായണ യോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. കിട്ടാതിരുന്ന പണം തിരികെ ലഭിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കും, അത് ഭാവിയിൽ നല്ല ഫലങ്ങൾ നൽകും, ബിസിനസുകാർക്ക് സമയം നല്ലതായിരിക്കും,
ഇടവം (Taurus): ബുധ-ശുക്ര സംയോഗം ഇടവ രാശിക്കാർക്ക് ശുഭവാർത്ത നൽകും. കരിയറിൽ ഉയർച്ച, ബിസിനസുകാർക്ക് നല്ല സമയം ആയി, ബിസിനസ് വിപുലീകരിക്കാൻ കഴിയും, കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. മാതാപിതാക്കളോടൊപ്പം നല്ലൊരു സമയം ചെലവഴിക്കും, ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഭാര്യാഭർത്താക്കന്മാർക്ക് പരസ്‌പരം പൂർണ പിന്തുണയുണ്ടാകും, ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ് എന്നിവയുണ്ടാകാം, സാമ്പത്തിക സ്ഥിതിക്ക് സമയം അനുകൂലമായിരിക്കും.
കുംഭം (Aquarius): കുംഭ രാശിക്കാർക്ക് മെയ് തുടക്കത്തിൽ നല്ല വാർത്തകൾ ലഭിക്കും. നിങ്ങൾക്ക് ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങാൻ യോഗമുണ്ടാകും, കരിയറിന് സമയം അനുകൂലമായിരിക്കും, പുതിയ അവസരങ്ങൾ ലഭ്യമാകും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. പ്രമോഷനോടൊപ്പം നിങ്ങളുടെ ശമ്പളവും വർദ്ധിക്കും, കുടുംബ ബന്ധങ്ങൾ ശക്തമാകും. ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, നിങ്ങളുടെ ജോലിയിൽ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)