Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!

Fri, 28 Jun 2024-6:19 am,

Lakshmi Narayana Yoga: ശുക്ര ബുധ സംയോഗത്താൽ രൂപപ്പെടുന്ന ലക്ഷ്മി നാരായണ യോഗം ചില രാശിക്കാർക്കും നൽകും സുവർണ്ണ ദിനങ്ങൾ.

Venus Mercury Conjunction: ചില രാജയോഗങ്ങൾ ജാതകത്തിൽ ഉണ്ടായാൽ പിന്നെ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല.

ഇതിലൂടെ അവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതാകും.  അത്തരത്തിലുള്ള ഒരു രാജയോഗമാണ് ലക്ഷ്മീ നാരായണ യോഗം.

ഈ യോഗം ജൂലൈയിൽ ബുധ ശുക്ര സംയോഗത്താൽ കർക്കടകത്തിലാണ് സൃഷ്ടിക്കുന്നത്. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ. ആ രാശികൾ അറിയാം...

 

കർക്കടകം (Cancer): ഇവർക്ക് ലക്ഷ്മീ നാരായണ യോഗം നിരവധി നേട്ടങ്ങൾ നൽകും.  കാരണം ഈ രാജയോഗം കർക്കടക രാശിയുടെ ലഗ്ന ഭാവത്തിലാണ് നടക്കാൻ പോകുന്നത്.  ഇതിലൂടെ നടക്കാതിരുന്ന കാര്യങ്ങൾ ഈ സമയം നടക്കും, ധനനേട്ടം, സാമ്പത്തിക ഭദ്രത, വ്യക്തിത്വ വികസനം എന്നിവയുണ്ടാകും.

കന്നി (Virgo): ഈ യോഗത്താൽ ഇവരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ഈ  യോഗം ഇവരുടെ വരുമാനം, ലാഭം എന്നീ ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം, നിക്ഷേപത്തിൽ ബമ്പർ ലാഭം, ജീവിതം സന്തോഷപൂർണ്ണം, ജോലിയിലും ബിസിനസിലെ നേട്ടം എന്നിവയുണ്ടാകും.

തുലാം (Libra): ഈ യോഗം ഇവർക്ക് മികച്ച ഫലങ്ങൾ നൽകും. ഈ യോഗം ഇവരുടെ കർമ്മ ഭാവത്തിലാണ് വരുന്നത്. ഇതിലൂടെ ജോലി ബിസിനസിൽ തകർപ്പൻ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും, ജോലിയില്ലാത്തവർക്ക് ജോലി ലഭിക്കും, സാമ്പത്തികമായി വൻ പുരോഗതിയുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link