നിരത്തിനെ ആഡംബരമാക്കാന്‍ ഉറൂസ് എത്തുന്നു

Fri, 12 Jan 2018-4:13 pm,

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനിയുടെ ആഡംബര മോഡല്‍ Urus SUV ഇന്ത്യയില്‍ അവതരിപ്പിച്ചു.  ഉറുസ് ലംബോര്‍ഗിനിയുടെ രണ്ടാമത്തെ എസ് യുവിയാണിത്‌.  ഇതിന് മുന്‍പ് എസ് യുവിയുടെ LMOO2 ആണ് ലോഞ്ച് ചെയ്തത്.  അടിപൊളി ലുക്ക്‌ ആണ് കമ്പനി കാറിന് നല്‍കിയിരിക്കുന്നത്.

MLB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കാറിന്‍റെ വില മൂന്ന് കോടിയാണ്.   ഫോര്‍-വീല്‍ സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്പെന്‍ഷന്‍, ആക്റ്റീവ് റോള്‍ സ്റ്റബിലൈസേഷന്‍, ആക്റ്റീവ് ടോര്‍ഖ് വെക്ടറിംഗ് തുടങ്ങിയ സാങ്കേതികതകളും ഉറൂസില്‍ ഇടം തേടിയിട്ടുണ്ട് എന്നത് മറ്റൊരു പ്രധാന സവിശേഷതയാണ്.

4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ  വി8 എഞ്ചിനാണ് ഈ ആഡംബര കാറിന് കരുത്ത് പകരുന്നത്.  650 പിഎസ് ശക്തിയും 850 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നത്.  

പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.6 സെക്കന്റുകള്‍ മാത്രം മതി ഉറൂസിന്.  മണിക്കൂറില്‍ 305 കിലോമീറ്ററാണ് പരമാവധി വേഗത.  ഓഫ്‌ റോഡിംഗ് ലക്ഷ്യമിട്ട് നല്‍കിയിട്ടുള്ള സാബിയ, ടെറ, നിവി തുടങ്ങിയ മൂന്ന് ഡ്രൈവിംഗ് മോഡലുകകളാണ് മറ്റൊരു സവിശേഷത.  23 ഇഞ്ചിന്‍റെ ടയറാണ് ഉറൂസില്‍ നല്‍കിയിരിക്കുന്നത്.

ഫോക്സ്വാഗണിന്‍റെ എംഎല്‍ബി ഇവോ അടിസ്ഥാനപ്പെടുത്തിയാണ് ഉറൂസിന്‍റെ നിര്‍മ്മാണം  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link