Solar Eclipse: ഈ വർഷത്തെ അവസാന സൂര്യഗ്രഹണം; നാല് രാശിക്കാർക്ക് കടുത്ത പ്രതിസന്ധി!!!
കന്നി: സൂര്യഗ്രഹണ സമയത്ത് ഈ രാശിക്കാരുടെ ബിസിനസിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. മംഗളകരമായ പ്രവർത്തനങ്ങളൊന്നും ഈ സമയത്ത് തുടങ്ങരുത്. അങ്ങനെ തുടങ്ങിയാൽ നിങ്ങൾക്ക് നഷ്ടം നേരിടേണ്ടിവരും. സാമ്പത്തികമായി ബന്ധപ്പെട്ട ഒരു തീരുമാനവും എടുക്കരുത്. അത് പിന്നീട് പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. മറ്റുള്ളവർക്ക് നിങ്ങൾ കടം കൊടുത്ത പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ബിസിനസിൽ നഷ്ടം വരാം.
ഇടവം: ബിസിനസിൽ നഷ്ടം വരാനുള്ള സാധ്യതയുണ്ട്. കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ കേടാകാൻ സാധ്യതയുള്ളതിനാൽ അധികം സാധനങ്ങൾ വാങ്ങരുത്. ഗ്രഹണ സമയത്ത് നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണങ്ങൾ ഒന്നും കഴിക്കരുത്.
തുലാം: സൂര്യഗ്രഹണം ഈ രാശിക്കാർക്ക് അനുകൂലമാകില്ല. അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം. ശനിദേവന്റെ സ്വാധീനം ഉണ്ടാകും. നിങ്ങൾ എപ്പോഴും എന്തിനെയൊക്കെയോ ഭയപ്പെടുന്നു. വിഷാദം നിങ്ങളെ അലട്ടും.
മിഥുനം: ഗ്രഹണ സമയത്ത് നിങ്ങൾ ചെയ്യുന്ന സുപ്രധാന ജോലികൾ തടസപ്പെട്ടേക്കാം. ദാമ്പത്യ ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകാം. കുടുംബത്തിൽ ഗാർഹിക പ്രശ്നങ്ങൾ വർധിക്കും. ചെലവ് വർധിക്കും. നിങ്ങളുടെ ബിസിനസ് കരാറുകളിലൊന്ന് പെട്ടെന്ന് റദ്ദാക്കപ്പെട്ടേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)