Latest FD Rates 2023: SBI vs BoB vs HDFC vs ICICI ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ അറിയാം

Sat, 20 May 2023-10:50 pm,

ബാങ്ക് ഓഫ് ബറോഡ ഏറ്റവും പുതിയ FD നിരക്കുകൾ  (Bank of Baroda (BoB) Latest FD Rates 2023)

  ബാങ്ക് ഓഫ് ബറോഡ 7 മുതൽ 45 ദിവസം വരെയുള്ള കാലയളവുകളിലെ സ്ഥിര നിക്ഷേപത്തിന് 3 ശതമാനം പലിശ നൽകുന്നു. 46 മുതൽ 180 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന FDകള്‍ക്ക് 4.5 ശതമാനം പലിശ ലഭിക്കും. 

181 മുതൽ 210 ദിവസം വരെ കാലയളവുള്ള ടേം ഡെപ്പോസിറ്റിന് 5.25% വും 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള  FDകള്‍ക്ക് 5.75% പലിശയും ലഭിക്കും. 

ഉപഭോക്താക്കൾക്ക് ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.75% പലിശ ലഭിക്കും.  395 ദിവസത്തെ കാലയളവുള്ള അതുല്യമായ ബറോഡ തിരംഗ പ്ലസ് ഡെപ്പോസിറ്റ് സ്കീം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 7.25 ശതമാനം നിരക്കിൽ പലിശ ലഭിക്കും.

ഒരു ഉപഭോക്താവിന്‍റെ ടേം ഡെപ്പോസിറ്റിന് രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷത്തിൽ താഴെയും കാലാവധിയുണ്ടെങ്കിൽ, അവർക്ക് 7.05 ശതമാനമാണ് പലിശ ലഭിക്കുക. മൂന്ന് മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 6.5 ശതമാനം പലിശ ബോബ് വാഗ്ദാനം ചെയ്യുന്നു. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ  

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ (State Bank of India Latest FD Rates 2023)

എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് സ്ഥിര നിക്ഷേപത്തിന് 3 മുതൽ 7.1 ശതമാനം വരെ വരുമാനം പ്രതീക്ഷിക്കാം. മുതിർന്ന പൗരന്മാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാ ദാതാവിൽ നിന്ന് 0.5 ശതമാനം അധിക പലിശ ലഭിക്കും. എസ്ബിഐ ടേം ഡെപ്പോസിറ്റുകൾ ഒരു വർഷം മുതൽ രണ്ട് വർഷം വരെ കാലാവധി പൂർത്തിയാകുമ്പോൾ 6.8% പലിശ നൽകുന്നു. മൂന്ന് മുതൽ പത്ത് വർഷം വരെയുള്ള കാലയളവിൽ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് 6.5 ശതമാനമാണ്.  

ഐസിഐസിഐ ബാങ്കിന്‍റെ ഏറ്റവും പുതിയ എഫ്ഡി നിരക്കുകൾ  (ICICI Bank Latest FD Rates 2023)

സാധാരണ FD നിക്ഷേപകർക്ക് ഐസിഐസിഐ ബാങ്കിൽ നിന്ന് 3 മുതൽ 7.1 ശതമാനം വരെ വരുമാനം ലഭിക്കും.

HDFC ബാങ്ക് FD നിരക്കുകൾ  (HDFC Bank FD Rates 2023)

സാധാരണ നിക്ഷേപകർക്ക് 2 കോടി രൂപയിൽ താഴെയുള്ള ടേം ഡെപ്പോസിറ്റുകളിൽ 3 മുതൽ 7 ശതമാനം വരെ റിട്ടേൺ ലഭിക്കും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link