Bhavana: ആകെ മൊത്തം കളറായി ഭാവന; ചിത്രങ്ങൾ കാണാം
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ഭാവന. പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്ത് ഇപ്പോൾ മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം.
'ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ തിരിച്ചെത്തിയത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭാവനയുടെ തിരിച്ചുവരവ്.
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ ആണ് നടി അവസാനം അഭിനയിച്ച മലയാള ചിത്രം. സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും തൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാൻ ഭാവന മറന്നിരുന്നില്ല.
ഭാവന പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേഗം വൈറലാകാറുണ്ട്. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി ഭാവന എത്തിയത് വലിയ വാർത്തയായിരുന്നു.
കന്നഡ നിർമ്മാതാവായ നവീനെ വിവാഹം കഴിച്ച ശേഷം ഭാവന കന്നഡ സിനിമകളിലാണ് സജീവമായത്. നീണ്ട അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹ ശേഷം സിനിമയില്‍ നിന്ന് കുറച്ചുനാള്‍ വിട്ടുനിന്നെങ്കിലും പിന്നീട് '96' എന്ന ചിത്രത്തിൻ്റെ കന്നഡ റീമേക്കില്‍ നായികയായി എത്തിയ ഭാവന തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു.
ഷെയ്ൻ നിഗമിനെ നായകനാക്കി ഭദ്രൻ സംവിധാനം ചെയ്യുന്ന 'ഇഒ' എന്ന ചിത്രത്തിൽ ഭാവന പ്രധാന കഥാപാത്രമായി എത്തുമെന്നാണ് റിപ്പോർട്ട്.