Laxmi Narayan Rajyog: ലക്ഷ്മി നാരായണ യോഗം: പുതുവർഷത്തിൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം
Laxmi Narayan Rajyog: ബുധന്റേയും ശുക്രന്റേയും കൂടിച്ചേരൽ സൃഷ്ടിക്കും ലക്ഷ്മി നാരായണ രാജ യോഗം. ബുദ്ധി, നര്‍മ്മബോധം എന്നിവയുടെ കരകനാണ് ബുധന്‍. എന്നാൽ ശുക്രനാകട്ടെ സൗന്ദര്യത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്
മേടം: ബുധനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാർക്ക് മികച്ച ഗുണങ്ങൾ നൽകും. ഈ സമയം ഇവരുടെ ആത്മവിശ്വാസം വര്‍ധിക്കും, ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ കൂടും ഒപ്പം പുരോഗതിയുണ്ടാകും. ബിസിനസുകാര്‍ക്ക് സമയം നല്ലത്. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മിഥുനം: നാളെ ശുക്രൻ മകര രാശിയിൽ പ്രവേശിക്കും. ബുധൻ ഇന്ന് മകരത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതിലൂടെ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജ യോഗം ഇവർക്ക് വളരെ നല്ലതായിരിക്കും. അടിപൊളിയായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ധനലാഭമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും.
തുലാം: ബുധന്റെയും ശുക്രന്റെയും കൂടിച്ചേരൽ തുലാം രാശിക്കാർക്ക് കിടിലം ഫലങ്ങളാണ് നൽകുന്നത്. ഇവരുടെ ആത്മവിശ്വാസം വർധിക്കും. ജോലിയിൽ പുരോഗതിയുണ്ടാകും. പ്രശ്‌നങ്ങൾ മാറിക്കിട്ടും, ധനലാഭം, സാമ്പത്തിക പ്രശ്നങ്ങൾ മാറിക്കിട്ടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
വൃശ്ചികം: ബുധന്റെയും ശുക്രന്റെയും സംക്രമത്താൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും ഇത് വൃശ്ചിക രാശിക്കാർക്ക് നല്ല ഗുണം ഉണ്ടാക്കും. മനസ്സമാധാനം ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറിക്കിട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)