Lemon: പ്രമേഹ രോഗികൾക്ക് നാരങ്ങ മികച്ചത്; അറിയാം ഈ സിട്രസ് ഫലത്തിന്റെ ആരോഗ്യ ഗുണങ്ങൾ
സിട്രിക് ആസിഡ്, പൊട്ടാസ്യം, ഫ്ലേവനോയിഡുകൾ എന്നിവ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു.
നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ സിട്രസ് ഫലമാണ് നാരങ്ങ.
ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കാൻ നാരങ്ങ മികച്ചതാണ്.
നാരങ്ങ നീര് കഴിക്കുന്നത് ഭക്ഷണത്തിന്റെ ഗ്ലൈസമിക് സൂചിക (ജിഐ) കുറയ്ക്കുന്നതിന് സഹായിക്കുന്നു.
നാരങ്ങ നീര് കഴിക്കുമ്പോൾ അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്നത് തടയുന്നു. അതിനാൽ ഭക്ഷണത്തിന്റെ ജിഐ കുറയും.