Lemon Health Benefits: നാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണ്? നാരങ്ങയുടെ ഗുണങ്ങൾ അറിയാം
നാരങ്ങയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു
നാരങ്ങ നീര് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കുന്നു.
നാരങ്ങ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.
നാരങ്ങ നീര് മറ്റ് തൈരിനൊപ്പമോ കറ്റാർവാഴയ്ക്കൊപ്പമോ ചേർത്ത് ചർമ്മത്തിലും മുടിയിലും പുരട്ടുന്നത് നല്ലതാണ്.
നാരങ്ങയിൽ വിറ്റാമിൻ ബി6, കോപ്പർ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, ഫ്ലേവനോയ്ഡുകൾ, ആന്റിഓക്‌സിഡന്റുകൾ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ദഹനം മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാനും നാരങ്ങ സഹായിക്കും.