Antioxidants rich fruits: വിസ്മയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങൾ! ഈ പഴങ്ങളെ കുറിച്ച് അറിയാമോ?
ലോകമെമ്പാടും വിവിധ തരത്തിലുള്ള നിരവധി പഴങ്ങളുണ്ട്. ഇവയിൽ അധികം പേർക്കും അറിയാത്ത ചില പഴങ്ങളുണ്ട്. ഇവയിൽ ചിലത് ഏതെല്ലാമാണെന്നും ഇവ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്നും അറിയാം.
കേരളത്തിലും കർണാടകയിലും ധാരാളമായി കൃഷി ചെയ്യുന്ന മാംഗോസ്റ്റിൻ വളരെ പോഷകഗുണങ്ങളുള്ള പഴമാണ്. ഫോളേറ്റിൻറെ സമ്പന്നമായ ഉറവിടമാണ് മാംഗോസ്റ്റീൻ. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും കോശവളർച്ചയ്ക്കും ഇത് സഹായിക്കുന്നു.ഇവയ്ക്ക് കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും പറയപ്പെടുന്നു.
ജംഗിൾ ജിലേബി ഇന്ത്യയിൽ മനില പുളി എന്നും അറിയപ്പെടുന്നു. ഇവയുടെ പോഷക മൂല്യത്തെക്കുറിച്ച് പലർക്കും അറിയില്ല. ആരോഗ്യകരമായ വിറ്റാമിനുകളാൽ സമ്പന്നമായ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.
എലഫൻറ് ആപ്പിൾ പച്ച നിറത്തിലുള്ള പഴമാണ്. ഇവ പോഷക സമ്പുഷ്ടമാണ്. ഫോസ്ഫറസ്, ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ എ, ബി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പന്നമാണിവ. ചർമ്മത്തിൻറെ ആരോഗ്യം വർധിപ്പിക്കാനും ദഹനം മികച്ചതാക്കാനും ഇവ നല്ലതാണ്.
കരോണ്ടയുടെ ശാസ്ത്രീയ നാമം കരിസ കാരൻഡസ് എന്നാണ്. ഇവ പിങ്ക് നിറത്തിലാണ് കാണപ്പെടുന്നത്. മധുരവും പുളിയും ചേർന്ന രുചിയുള്ള ഈ പഴം ഇരുമ്പ്, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പന്നമാണ്. ഇത് വീക്കം കുറയ്ക്കാനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)