Lionel Messi: ഖത്തര്‍ ലോകകപ്പില്‍ റെക്കോർഡുകൾ വാരിക്കൂട്ടി ഫുട്ബോള്‍ മിശിഹ ലയണല്‍ മെസി

Wed, 14 Dec 2022-6:50 pm,

സെമിയുടെ തുടക്കം മുതൽ  ആധിപത്യം പുലര്‍ത്തിയ അർജന്‍റീന 3 ഗോളുകള്‍ക്കാണ് ക്രൊയേഷ്യയെ  പരാജയപ്പെടുത്തിയത്. മെസി ഒരു ഗോള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. മെസിയെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ലെന്ന് പറഞ്ഞ സ്ലാറ്റ്കോ ഡാലിച്ച് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ എന്നാണ് മെസിയെ വിശേഷിപ്പിച്ചത്.

ക്രൊയേഷ്യയുമായി നടന്ന സെമി ഫൈനലോടെ ഒരുപിടി റെക്കോർഡുകളാണ് മെസി തന്‍റെ പേരില്‍ എഴുതിച്ചേർത്തത്. ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനല്‍ മത്സരത്തോടെ മെസിയുടെ ആകെ ലോകകപ്പ് മത്സരങ്ങൾ 25 ആയി. 

ഈ ലോകകപ്പോടെ 5 ലോകകപ്പ് കളിച്ച ഏക അർജന്‍റൈൻ താരമെന്ന പദവി മെസി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ക്രൊയേഷ്യയുമായി നടന്ന സെമി ഫൈനാലില്‍ ഗോള്‍ നേടിയതോടെ  ലോകകപ്പില്‍  അർജന്‍റീനയ്ക്കായി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന പദവിയും മെസി  സ്വന്തമാക്കി. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്ഡ്  ആണ് മെസി മറികടന്നത്.  പത്ത് ഗോളുകളായിരുന്നു ഇരുവര്‍ക്കും ഉണ്ടായിരുന്നത്. 

ക്രൊയേഷ്യയുമായി നടന്ന സെമി ഫൈനലോടെ  ഏറ്റവും കൂടുതല്‍ അസിസ്റ്റുമായി മറഡോണയുടെ റെക്കോഡിനൊപ്പം എത്തി മെസി. ക്രൊയേഷ്യയെ പരാജയപ്പെടുത്തി  ഫൈനലില്‍ എത്തിയതോടെ ഏറ്റവുമധികം ലോകകപ്പ് കളിച്ച താരമെന്ന റെക്കോർഡ്  മെസി സ്വന്തമാക്കിയിരിയ്ക്കുകയാണ്.  ഈ ലോകകപ്പോടെ പ്രൊഫഷണല്‍ കരിയറില്‍  1000  മത്സരങ്ങള്‍ എന്ന കടമ്പ മെസി കടന്നു. ഓസ്ട്രേലിയയ്ക്കെതിരെ ഗോള്‍ നേടിയതോടെ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍ നേട്ടത്തെ മെസി മറികടന്നിരുന്നു. 

അര്‍ജന്‍റീനയ്ക്കായി ഇതുവരെ മെസി  169 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.  അര്‍ജന്‍റീനയ്ക്കുവേണ്ടി  2006, 2010, 2014, 2018, 2022 എന്നീ വര്‍ഷങ്ങളില്‍ മെസി ലോകകപ്പ് കളിച്ചിരുന്നു. അര്‍ജന്‍റീനയ്ക്കുവേണ്ടി 93 ഗോളുകളും SPG യ്ക്കായി 23  ഗോളുകളും ബാഴ്സലോണയ്ക്കായി  672  ഗോളുകളും മെസി നേടിയിട്ടുണ്ട്. 

ഖത്തര്‍ ലോകകപ്പിലെ ആദ്യ കളിയില്‍  താരമ്യേന ദുർബലരായ സൗദി അറേബ്യയോട് പരാജയപ്പെട്ടതിന്‍റെ ക്ഷീണം അടുത്ത കളികളില്‍ തകര്‍പ്പന്‍ വിജയത്തോടെ അർജന്‍റീന തീര്‍ക്കുകയായിരുന്നു. ഒപ്പം ലോകകപ്പെന്ന അര്‍ജന്‍റീനക്കാരുടെ സ്വപ്നം നെഞ്ചിലേറ്റി മെസിയും...... !!  

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link