Lionel Messi: ലയണൽ മെസി ബാഴ്‌സലോണയോട് വിടപറയുമ്പോള്‍ ആരാധകര്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി റെക്കോർഡ് നേട്ടങ്ങള്‍ ബാക്കി...!!

Mon, 09 Aug 2021-7:44 pm,

 

21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസിയാണ്   ബാഴ്‌സലോണയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ La Liga ഗോളുകൾ നേടിയ താരം.  സ്പാനിഷ് ലീഗിൽ 474 ഗോളുകളാണ് മെസി ക്ലബ്ബിനൊപ്പം നേടിയത്.

സ്പാനിഷ് La Ligaയിൽ ബാഴ്‌സലോണയ്ക്കായി ഹാട്രിക്സ് - 36 - നേടിയ റെക്കോർഡ് ലയണൽ മെസിയുടെ പേരിലാണ്.  ഒരു സീസണിൽ ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയതും മെസിയാണ്

21 വര്‍ഷം മുമ്പ് പതിമൂന്നാം വയസില്‍ ബാഴ്‌സലോണ  അക്കാദമിയിലെത്തിയ മെസി,  മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല.  ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസിയുടെ മികവില്‍ ബാഴ്‌സലോണ  സ്വന്തമാക്കിയത്

 

ബാഴ്‌സലോണയ്ക്കായി ഒരു La Liga സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്  ലയണൽ മെയുടെ പേരിലാണ്.- 50. ബാഴ്‌സലോണയ്ക്കായി 50 നേരിട്ടുള്ള ഫ്രീ കിക്ക് ഗോളുകളും മെസി നേടിയിട്ടുണ്ട്.

ബാഴ്‌സലോണയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍.  ബാഴ്‌സലോണയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അടുത്തിടെ  താരം  കോപ്പ അമേരിക്ക കിരീടം നേടിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link