Lip Care Routine: വരണ്ടതും വിണ്ടുകീറിയതുമായ ചുണ്ടുകൾക്ക് വീട്ടിൽ തന്നെയുണ്ട് പരിഹാരം
ചുണ്ടുകളിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ അൽപം തേൻ പുരട്ടി മൃദുവായി തടവുക. കുറച്ചു ദിവസം ഇങ്ങനെ ചെയ്താൽ ചുണ്ടുകൾ തിളങ്ങുകയും മൃദുലമാവുകയും ചെയ്യും.
ചുണ്ടുകൾ വിണ്ടുകീറിയാൽ, ഒലിവ് ഓയിൽ പെട്രോളിയം ജെല്ലിയുമായി കലർത്തി ചുണ്ടുകളിൽ പുരട്ടുക. ദിവസവും ഈ മിശ്രിതം ചുണ്ടിൽ പുരട്ടുന്നത് നിങ്ങളുടെ വിണ്ടുകീറിയ ചുണ്ടുകൾക്ക് ആശ്വാസം നൽകും.
ചുണ്ടുകളിലെ വരൾച്ച മാറ്റാൻ, ഒരു നുള്ള് മഞ്ഞൾ പൊടി ലിപ് ക്രീമിൽ ചേർത്ത് ചുണ്ടിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക. ഇത് ചുണ്ടുകൾ മൃദുവാകുന്നതിനും പിഗ്മെന്റേഷൻ കുറയ്ക്കുന്നതിനും സഹായിക്കും.
റോസാദളങ്ങൾ പൊടിച്ചതും അൽപം ഗ്ലിസറിനും ചേർത്ത മിശ്രിതം ചുണ്ടുകളിൽ ദിവസവും പുരട്ടുന്നത് ചുണ്ടുകളെ മൃദുവാക്കും.
വിണ്ടുകീറിയ ചുണ്ടുകൾക്ക് പരിഹാരം കാണുന്നതിന് തൈരും വെണ്ണയും കുങ്കുമപ്പൂവിൽ കലർത്തി ഈ മിശ്രിതം ചുണ്ടിൽ പുരട്ടുക.