Liquor Price: ഫെബ്രുവരി 1 മുതല്‍ മദ്യത്തിന് വില കൂടുകയാണ്, ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യങ്ങള്‍ ഏതെന്ന് അറിയാമോ?
ടെക്വില ലേ .925 (Tequila Ley .925) ലോകത്തിലെ ഏറ്റവും വിലയേറിയ മദ്യം
ലോകത്തിലെ ഏറ്റവും ചെലവേറിയ മദ്യമാണ് ടെക്വില ലേ .925 (Tequila Ley .925). 6400 വജ്രങ്ങളാണ് ഈ മദ്യക്കുപ്പിയില്‍ പതിപ്പിച്ചിരിയ്ക്കുന്നത്. Mexicoയിലാണ് ഈ മദ്യം launch ചെയ്തിരിയ്ക്കുന്നത്. പക്ഷെ ഇന്നുവരെ ഇത് ആരും വാങ്ങിയിട്ടില്ല. കാരണം, ഈ മദ്യത്തിന്‍റെ വില (Alcohol Price) ഇന്നുവരെ ആര്‍ക്കും കൃത്യമായി അറിയില്ല അത്രതന്നെ...!!
ദിവാ വോഡ്ക (Diva Vodka)
ദിവാ വോഡ്കയാണ് (Diva Vodka) ലോകത്തിലെ ഏറ്റവും വില കൂടിയ Vodka. വില മാത്രം ചോദിക്കരുത്. കൂടാതെ, ഏറെയുണ്ട് പ്രത്യേകതകള്‍... ഓരോ കുപ്പിയുടെ മധ്യത്തിലും പല അറകളിലായി ക്രിസ്റ്റലുകൾ (Swarovski Crystals) വച്ചിട്ടുണ്ട്. പാനീയം അലങ്കരിക്കാനാണ് അവ ഉപയോഗിക്കുന്നത്. ദിവാ വോഡ്കയുടെ (Diva Vodka) വില (Vodka Price) 7 കോടി 30 ലക്ഷം രൂപയാണ്....!!
അമന്‍ഡ ഡി ബ്രിഗ്നാക് മിഡാസ് (Amanda De Brignac Midas) shampain
അമന്‍ഡ ഡി ബ്രിഗ്നാക് മിഡാസ് (Amanda De Brignac Midas) എന്നപേരിലുള്ള ഈ ഷാംപെയ്‌ന്‍റെ വില കോടികളാണ്. ലോകത്തിലെ ഏറ്റവും വിലയേറിയ ഷാംപെയ്ൻ ആയി ഇതിനെ കണക്കാക്കുന്നു. ഈ ഷാംപെയ്ൻ കുപ്പിയുടെ വലുപ്പം വളരെ വലുതാണ് ഒപ്പം വിലയും..!! ഒരു കോടി 40 ലക്ഷത്തിൽ അധികമാണ് ഈ ഷാംപെയ്‌ന്‍റെ വില.
ഈ വിസ്കിയുടെ വില കേട്ടാല്‍ നിങ്ങൾ ഞെട്ടും. ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്കിയാണ് ഇത്. ഡാൽമോർ 62 ഏറെ വിലയേറിയ ഒന്നാണ്. ഈ വിസ്കിയുടെ 12 കുപ്പികൾ മാത്രമേ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളൂ. ഒരു കുപ്പി വിസ്കിയുടെ വില ഒരു കോടി 50 ലക്ഷത്തിൽ അധികമാണ്....!!
ലോകത്തിലെ ഏറ്റവും വിലയേറിയ റെഡ് വൈൻ (Red Wine) ആണ് പെൻഫോൾഡ്സ് ആമ്പ്യൂല്‍ (Penfolds Ampoule). ഈ റെഡ് വൈൻ കുപ്പിയുടെ ആകൃതി ഏറെ പ്രത്യേകത നിറഞ്ഞതാണ്. പേനയുടെ ആകൃതിയിലാണ് കുപ്പി. വിലയും വളരെ കൂടുതലാണ്. ഒരു കുപ്പിക്ക് (Red Wine Price) 1 കോടി 20 ലക്ഷം രൂപയാണ് വില.