Changes in March: മാർച്ച് ഒന്ന് മുതൽ വരുന്ന സുപ്രധാന മാറ്റങ്ങൾ,അറിയാം ഒാരോന്നും എന്തൊക്കെ?
ഇന്ധന വിലയിൽ എല്ലാദിവസവും മാറ്റമുണ്ടാവുന്നുണ്ട്. ക്രൂഡ് ഒായിൽ വിലയിലെ മാറ്റം വില കൂടിയും കുറച്ചും നിൽക്കുന്നു. എന്നാൽ മാർച്ചോടെ വിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന
ഇന്ധന വില,എൽ.പി.ജിയുടെ വില വർധന തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്ത് പാലിന്റെ വിലയിലും വർധനക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ചില ഗ്രാമങ്ങളിൽ മാർച്ച് ഒന്ന് മുതൽ ലിറ്ററിന് 55 രൂപ എന്ന വിലയിലേക്ക് പാൽ വില കൂട്ടാൻ പദ്ധതിയിടുന്നു. കേരളത്തിലും ഇതിനുള്ള സാധ്യത വളരെ കൂടുതലാണ്
മാർച്ച് ഒന്ന് മുതൽ രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗുകൾ നിർബന്ധമാക്കി. 100 രൂപ മുടക്കി ഒാരോരുത്തരും ഫാസ്ടാഗുകൾ വാങ്ങണം എന്ന് ദേശിയപാത അതോറിറ്റി അറിയിച്ചു.
എസ്.ബി.ഐ അക്കൗണ്ട് ഉടമകൾക്ക് മാർച്ച് ഒന്ന് മുതൽ കെ.വൈ.സി രേഖകൾ നിർബന്ധമാക്കി. രേഖകൾ സമർപ്പിക്കാത്തവർ ഇത് സമർപ്പിച്ചില്ലെങ്കിൽ ഇവരുടെ അക്കൗണ്ടുകൾ പ്രവർത്തന ക്ഷമമാകില്ല.