MT Vasudevan Nair Death: മലയാള സിനിമയുടെ നാലുക്കെട്ട്; എംടി എന്ന സംവിധായകൻ

Thu, 26 Dec 2024-10:06 am,

തിരക്കഥയ്ക്കപ്പുറം സംവിധാനലോകത്ത് എംടി ഇറങ്ങിച്ചെന്നപ്പോൾ പിറന്നത് മലയാള സിനിമയുടെ ഒരു പുതിയ കാലമായിരുന്നു.

 

 

നിർമ്മാല്യം: 1973ൽ 'പള്ളിവാലും കാൽചിലമ്പും' എന്ന സ്വന്തം ചെറുകഥയെ ആസ്പദമാക്കി എംടി തിരക്കഥയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ചിത്രം. വെളിച്ചപ്പാടിന്റെ ദുരാവസ്ഥയും ധർമ്മസങ്കടവും എംടി ആവിഷ്കരിച്ചപ്പോൾ മികച്ച ചിത്രത്തിനും നടനുമുള്ള ദേശീയ പുരസ്കാരം നിർമാല്യത്തിലൂടെ കേരളത്തിന് ലഭിച്ചു. 

ബന്ധനം: എം ടി തിരക്കഥയും സംവിധാനവും നിർവഹിച്ച ബന്ധനം 1978ൽ പുറത്തിറങ്ങി. സുകുമാരനും ശങ്കരാടിയും ശോഭയും പ്രധാന വേഷങ്ങളിലെത്തിയ ബന്ധനം മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും മികച്ച ഗായകനുള്ള പുരസ്കാരവും നേടി.  

ദേവലോകം: എം ടി സംവിധാനം നിർവഹിച്ച് പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു ചിത്രമായിരുന്നു ദേവലോകം. പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും ഈ സിനിമയിലെ തൊഴിലാളി നേതാവായി എം ടി കണ്ടെത്തിയ യൂവാവ് പിന്നെ മലയാള സിനിമയുടെ മുഖമായി മാറി. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. 

 

മഞ്ഞ്: എം ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1983-ൽ പുറത്തിറങ്ങിയ ചിത്രം. എം ടി വാസുദേവൻ നായർ തന്നെയാണ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രത്തിൽ സംഗീത നായിക്, നന്ദിത ബോസ്, ഇന്ദിര, ശങ്കർ മോഹൻ, ദേശ് മഹേശ്വരി തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. 

കടവ്: എസ് കെ പൊറ്റക്കാടിന്റെ കടത്തുതോണി എന്ന ചെറുകഥയെ ആസ്പദമാക്കി എടി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് കടവ്. ദേശീയ അന്തർ ദേശീയ വേദികളിൽ ഉൾപ്പെടെ പുരസ്കാരങ്ങളോടെ കടവ് തിളങ്ങി.

 

ചെറു പുഞ്ചിരി: എം ടിയുടെ സംവിധാനത്തിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് 2000ൽ ഇറങ്ങിയ ഒരു ചെറു പുഞ്ചിരി. വാർധ്യക്യത്തിലെ ദമ്പതികളുടെ ഊഷ്‌മളമായബന്ധം എംടി യുടെ സംവിധാന മികവിൽ ഒടുവിൽ ഉണണികൃഷ്‌ണനും നിർമലയും സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ മലയാളിക്കത് വേറിട്ട അനുഭവമായി. തെലുങ്ക് എഴുത്തുകാരൻ ശ്രീരമണയുടെ മിഥുനം എന്ന നോവലായിരുന്നു തിരക്കഥയ്ക്കാധാരം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link