Mercury Transit: ഇനി രാജാവിനെ പോലെ വാഴാം; കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കും

Wed, 18 Oct 2023-2:14 pm,

ഒക്ടോബർ 22ന് ചോതി നക്ഷത്രത്തിലേക്കും ഒക്ടോബർ 31ന് വിശാഖം നക്ഷത്രത്തിലേക്കും മാറും. നവംബർ ആറിന് തുലാം രാശിയിൽ നിന്ന് വൃശ്ചിക രാശിയിൽ പ്രവേശിക്കും.

മിഥുനം: മിഥുനം രാശിയുടെ ഭരിക്കുന്ന ഗ്രഹം ബുധൻ തന്നെയാണ്. തുലാം രാശിയിൽ ബുധൻ സംക്രമിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ നിങ്ങൾക്ക് അത് തിരികെ ലഭിക്കും. കരിയറിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ കഴിയും. ഭൂമി, കെട്ടിടം, വാഹനം എന്നിവ വാങ്ങാൻ സാധിക്കും.

കന്നി: കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമത്തിൽ നിന്ന് ശുഭകരമായ ഫലങ്ങൾ ലഭിക്കും. ബുധൻ സംക്രമത്തിന്റെ സ്വാധീനം മൂലം നിങ്ങൾക്ക് തൊഴിൽ സംബന്ധമായ പുതിയ അവസരങ്ങൾ ലഭിക്കും. ഈ കാലയളവ് ബിസിനസുകാർക്ക് പ്രയോജനകരമാണ്. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കും.

ധനു: ബുധൻ സംക്രമത്തിന്റെ സ്വാധീനത്താൽ ധനുരാശിക്കാർക്ക് സാമ്പത്തിക സ്ഥിരത ലഭിച്ചേക്കാം. മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ സമയം ഗുണകരമാകും. ഉദ്യോ​ഗസ്ഥർക്ക് സ്ഥാനക്കയറ്റത്തോടെ വരുമാനത്തിൽ വർധനവുണ്ടാകും.

മകരം: ബുധന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് ശുഭകരമായി മാറും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. പൂർവ്വിക സ്വത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. കരിയറുമായി ബന്ധപ്പെട്ട ചില പ്രധാന നേട്ടങ്ങൾ നിങ്ങൾ നേടിയേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

കുംഭം: കുംഭം രാശിക്കാർക്ക് ബുധന്റെ രാശിമാറ്റം പുരോഗതിയും സമ്പത്തും കൊണ്ടുവരും. ഈ കാലയളവിൽ നിങ്ങളുടെ ജോലിയിൽ വിജയം കൈവരിക്കും. നിങ്ങളുടെ സംസാരത്തിൽ ആളുകൾ മതിപ്പുളവാക്കും. ബഹുമാനത്തിൽ വർദ്ധനവുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link