Liver Cleansing Fruits: കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാം, ദിവസവും കഴിയ്ക്കാം ഈ പഴവര്‍ഗങ്ങള്‍

Wed, 20 Oct 2021-7:06 pm,

ബെറി പഴങ്ങള്‍  (Berries) 

ബെറി പഴങ്ങളിൽ ആന്‍റി ഓക്‌സിഡന്‍റ്   പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. പോളിഫിനോൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. ബെറി കഴിക്കുന്നത് രോഗപ്രതിരോധത്തിനും നല്ലതാണ്. കൂടാതെ, ശരീരഭാരം  കുറയ്ക്കാനും ബെറികള്‍ സഹായകമാണ്  

ആപ്പിള്‍   (Apple) 

ആപ്പിളിൽ ഇരുമ്പിന്‍റെ അംശം   ധാരാളം അടങ്ങിയിട്ടുണ്ട്.  കൂടാതെ, ഇതില്‍  പെക്റ്റിൻ  (Pectin) എന്നാ മൂലകം അടങ്ങിയിരിയ്ക്കുന്നു.  ഇത്  ദഹനവ്യവസ്ഥയ്ക്ക് ഏറെ സഹായകരമാണ്.  

മുന്തിരി   (Grapes) 

മുന്തിരി കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കരൾ അണുബാധയെ ചെറുക്കാനും  മുന്തിരി കഴിയ്ക്കുന്നത് ഏറെ സഹായകരമാണ്.  മുന്തിരിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍  കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു.

നാരങ്ങ  (Lemon) 

നാരങ്ങയിൽ വിറ്റാമിൻ സി  (Vitamn C) ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കാന്‍ ഏറെ സഹായകമാണ്.  കരളിനെ  Detoxify ചെയ്യുന്നതിനും സഹായിയ്ക്കും.   

വാഴപ്പഴം (Banana) 

വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യകരമായി നിലനിർത്തുന്നു. വാഴപ്പഴം ദഹനത്തിനും സഹായകമാണ്, അതിനാൽ, ആരോഗ്യ വിദഗ്ധര്‍ ഇത് കഴിക്കാൻ നിര്‍ദ്ദേശിക്കുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link