Lok Sabha Election 2024: രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ജനവിധി തേടുന്ന പ്രമുഖര്‍
മഥുര സീറ്റില്‍ നിന്ന് ഹേമമാലിനി
ഉത്തര്‍ പ്രദേശിലെ മഥുര ലോക്‌സഭാ സീറ്റിൽ നിന്നാണ് ഹേമമാലിനി ജനവിധി തേടുന്നത്. ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമമാലിനി മഥുരയിൽ നിന്ന് 2 തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത് മൂന്നാം തവണയാണ് താരം തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നത്.
മീററ്റ് ലോക്‌സഭാ സീറ്റിൽ നിന്ന് അരുൺ ഗോവിൽ മീററ്റ് ലോക്‌സഭാ സീറ്റിൽ ബിജെപി സ്ഥാനാർത്ഥി അരുൺ ഗോവിൽ, എസ്പിയുടെ സുനിത വർമ, ബിഎസ്പിയുടെ ദേവ്രത്ത് കുമാർ എന്നിവർ തമ്മിൽ കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നത്. ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് എത്തുന്ന അരുൺ ഗോവിൽ ദൂരദര്‍ശന്‍ സീരിയല്‍ രാമായണത്തിലൂടെ പ്രശസ്തനാണ്.
വയനാട് ലോക്‌സഭാ സീറ്റിൽ രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് ലോക്‌സഭാ സീറ്റിൽ നിന്ന് ഇത് രണ്ടാം തവണയാണ് കോൺഗ്രസ് എംപിയും മുൻ പാർട്ടി അദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. ഈ മണ്ഡലത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാന എതിരാളിയായി മത്സര രംഗത്തുണ്ട്.
ബീഹാറിലെ പൂർണിയ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് പപ്പു യാദവ് പപ്പു യാദവിന് പൂർണിയയിൽ നിന്ന് ഇന്ത്യാ സഖ്യം ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിൽ ആർജെഡി, ജെഡിയു സ്ഥാനാർത്ഥികൾക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.
ജോധ്പൂരിൽ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത് രാജസ്ഥാനിലെ ജോധ്പൂർ ലോക്‌സഭാ സീറ്റിൽ നിന്ന് സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമായ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ജനവിധി തേടുന്നു. 2024ൽ ഹാട്രിക് നേടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ലോക്സഭാ സീറ്റിൽ നിന്ന് ഭൂപേഷ് ബാഗേൽ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേലിന്‍റെ രാഷ്ട്രീയ ഭാവി തീരുമാനിക്കും.
കേരളത്തിലെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശശി തരൂർ കേരളത്തിലെ തിരുവനന്തപുരത്ത് നിന്നും മുതിർന്ന കോൺഗ്രസ് നേതാവും മൂന്ന് തവണ എംപിയുമായ ശശി തരൂർ തന്‍റെ കോട്ടയിൽ ഇത് നാലാം തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നു.