Lokesh Kanagaraj: `ലിയോ`യ്ക്ക് പിന്നാലെ ​ഗംഭീര ലൈനപ്പ്; ലോകേഷ് യൂണിവേഴ്സിനായി കാത്ത് ആരാധകർ

Tue, 17 Oct 2023-1:18 pm,

ലിയോ - ലോകേഷിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രമാണ് ലിയോ. രണ്ട് ദിവസത്തിനുള്ളിൽ, അതായത് ഒക്ടോബർ 19ന് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തും. റിലീസിന് മുൻപേ വലിയ ഹൈപ്പ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. അഡ്വാൻസ് ബുക്കിം​ഗിൽ ഇതിനോടകം ചിത്രം വലിയ കളക്ഷൻ നേടിക്കഴിഞ്ഞു. തൃഷയാണ് ചിത്രത്തിൽ നായിക. അർജുൻ സർജ, സഞ്ജയ് ദത്ത് തുടങ്ങി വമ്പൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നു.

തലൈവർ 171 - ലോകേഷ് സംവിധാനത്തിലെത്തുന്ന രജനികാന്തിന്റെ 171ാമത്തെ ചിത്രം അടുത്തിടെയാണ് സൺ പിക്ചേഴ്സ് പ്രഖ്യാപിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് രജനികാന്ത്-ലോകേഷ് ചിത്രത്തിന്റെ നിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുക. ചിത്രത്തിന്റെ രചനയും ലോകേഷ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തിലെ സംഘട്ടനങ്ങൾ ഒരുക്കുന്നത് അൻപറിവാണ്.

കൈതി 2 - കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് 2019ൽ ഒരുക്കിയ ചിത്രമാണ് കൈതി. ഇതിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് തന്നെയാണ് ലോകേഷ് വ്യക്തമാക്കിയിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രമാണ് കൈതി. ഇതിന്റെ പത്തിരിട്ടി ബജറ്റിലാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്ന് നിർമാതാവ് അറിയിച്ചിരുന്നു.

 

വിക്രം 2 - ഉലക നായകൻ കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒരുമിച്ച ലോകേഷ് കനകരാജ് ചിത്രമാണ് വിക്രം. കൈതി 2ന് ശേഷം വിക്രം സിനിമയുടെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നാണ് സൂചന.

റോളക്സ് - വിക്രം എന്ന ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ഈ കഥാപാത്രത്തെ വെച്ച് ലോകേഷ് സിനിമ ഒരുക്കുന്നുവെന്ന സൂചന പുറത്തുവരുന്നുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link