Smriti Mandhana: 72.09 ലക്ഷത്തിൻറെ പുത്തൻ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കി സ്മൃതി മന്ദാന
ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാന 72.09 ലക്ഷം രൂപ വിലയുള്ള പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക് സ്വന്തമാക്കി
സിലിക്കൺ സിൽവർ ഷേഡിലുള്ള ഇവോക്കിന്റെ ടോപ്പ് വേരിയന്റാണ് താരം വാങ്ങിയത് .
മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ഇണചേർന്ന പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ വാഹനം ലഭ്യമാണ്
2020-ൽ അവസാനമായി അപ്‌ഡേറ്റ് ചെയ്‌ത ലാൻഡ് റോവർ റേഞ്ച് റോവറിൻറെ ഇവോക്ക് ആർ-ഡൈനാമിക് എസ്ഇ വേരിയൻറാണ് വിപണിയിൽ പ്രിയം
റേഞ്ച് റോവർ ഇവോക്കിൽ പുതിയ ഗ്രിൽ, എൽഇഡി ഡിആർഎൽ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, പുതിയ അലോയ് വീലുകൾ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്