IPL 2023: ധോണി മുതൽ മിശ്ര വരെ; ഈ അഞ്ച് താരങ്ങൾ അടുത്ത സീസണിൽ ഉണ്ടായേക്കില്ല!
1. മഹേന്ദ്ര സിംഗ് ധോണി : ഐപിഎല്ലിലെ ഏറ്റവും മികച്ച നായകൻമാരിൽ ഒരാളാണ് എം.എസ് ധോണി. ചെന്നൈയെ നാല് തവണ കിരീടം ചൂടിച്ച ധോണിയ്ക്ക് ഇപ്പോൾ 41 വയസുണ്ട്. സ്വന്തം കാണികൾക്ക് മുന്നിൽ അവസാന മത്സരം കളിക്കണമെന്നാണ് ധോണിയുടെ ആഗ്രഹം. ധോണി ഇനിയൊരു ഐപിഎല്ലിന് ഉണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. (Image source: Twitter)
2. അമ്പാട്ടി റായിഡു : ചെന്നൈയുടെ വിശ്വസ്തനായ മധ്യനിര ബാറ്റ്സ്മാനാണ് അമ്പാട്ടി റായിഡു. കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്ന റായിഡുവിന് ഇത്തവണ മികവ് പുലർത്തിയെ തീരൂ. അടുത്ത വർഷം 38 വയസ് തികയുന്ന റായിഡുവിൻ്റെ ഭാവി എന്താണെന്ന് കണ്ടറിയണം. (Image source: Twitter)
3. അമിത് മിശ്ര : ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് അമിത് മിശ്ര. പ്രായക്കൂടുതൽ കാരണം കഴിഞ്ഞ സീസണിൽ തഴയപ്പെട്ട അദ്ദേഹം ഇത്തവണ ലക്നൌ ടീമിൻ്റെ ഭാഗമാണ്. 40കാരനായ മിശ്രയുടെ ഈ സീസണിലെ കായികക്ഷമത വിലയിരുത്തിയ ശേഷമാകും അദ്ദേഹത്തെ അടുത്ത സീസണിലേയ്ക്ക് നിലനിർത്തണോ എന്ന കാര്യം ആലോചിക്കുക. (Image source: Twitter)
4. ഡേവിഡ് വാർണർ : ഈ ഐപിഎൽ ഡേവിഡ് വാർണർക്ക് ഏറെ നിർണായകമാണ്. റൺസ് കണ്ടെത്താൻ വിഷമിക്കുന്ന വാർണർക്ക് ഈ വർഷത്തെ ഏകദിന ലോകകപ്പിനുള്ള ഓസീസ് ടീമിൽ ഇടംനേടാൻ മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. 36കാരനായ വാർണറുടെ ഈ സീസണിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാകും അദ്ദേഹത്തിൻ്റെ ദേശീയ കരിയറും ഐപിഎൽ കരിയറും നിർണയിക്കപ്പെടുക. (Image source: Twitter)
5. ദിനേശ് കാർത്തിക് : കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യൻ ടീമിൽ തിരികെ എത്തിയ താരമാണ് ദിനേശ് കാർത്തിക്. ഫിനിഷറുടെ റോൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന കാർത്തിക്കിന് ഈ വർഷം 38 വയസ് തികയും. ടി20 ലോകകപ്പ് സെമിയിൽ പുറത്തായതിന് പിന്നാലെ കാർത്തിക്കിന് ഇന്ത്യൻ ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇതോടെ വീണ്ടും കമൻ്റേറ്ററുടെ വേഷത്തിലാണ് ഇപ്പോൾ കാർത്തിക്കിനെ കാണാനാകുക. ഈ സീസണിലെ പ്രകടനവും കായികക്ഷമതയും അനുസരിച്ചാകും ദിനേശ് കാർത്തിക്കിൻ്റെ ഭാവി. (Image source: Twitter)