Janmashtami 2023: ഇവ കൃഷ്ണന് വളരെ പ്രിയപ്പെട്ടത്, ജന്മാഷ്ടമിക്ക് വാങ്ങുന്നത് ഉത്തമം
ശ്രീകൃഷ്ണ ഭഗവാന് ചില കാര്യങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ നിങ്ങൾ ജന്മാഷ്ടമിക്ക് ഷോപ്പിംഗ് നടത്തുമ്പോൾ തീർച്ചയായും ഈ 5 സാധനങ്ങൾ വീട്ടിലേക്ക് വാങ്ങണം.
ഓടക്കുഴൽ (Flute): ജന്മാഷ്ടമി ദിനത്തിൽ ഓടക്കുഴൽ വാങ്ങുന്നത് വളരെയധികം നേട്ടങ്ങൾ നൽകും. വീട്ടിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സാമ്പത്തിക സ്ഥിതി ശക്തമായി തുടരുന്നു. ഈ ദിവസം തടി കൊണ്ടുള്ള അല്ലെങ്കിൽ വെള്ളി കൊണ്ടുള്ള ചെറിയ ഓടക്കുഴൽ വാങ്ങുക. ഇത് ശ്രീകൃഷ്ണനെ ആരാധിക്കുമ്പോൾ സമർപ്പിക്കുക. ശേഷം ഇതിനെ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിക്കുക.
മയിൽപ്പീലി (Peacock Feather): മയിൽപ്പീലി പോസിറ്റീവ് എനർജി കൊണ്ടുവരുന്നു. ഇതിലൂടെ വാസ്തു ദോഷങ്ങൾ ഇല്ലാതാകുന്നു. ജന്മാഷ്ടമി ദിനത്തിൽ വീട്ടിൽ മയിൽപ്പീലി കൊണ്ടുവരുന്നതിലൂടെ ക്ലേശങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും ഒപ്പം കാളസർപ്പദോഷത്തിൽ നിന്നും മോചനം ലഭിക്കുകയും ചെയ്യും.
വെണ്ണ (Butter): പശുവിനോടും വെണ്ണയോടും ഒരുപാട് അടുപ്പമാണ് കണ്ണന്. അതുകൊണ്ടുഹന്നെ ജന്മാഷ്ടമി നാളിൽ വെണ്ണ വാങ്ങി ഭഗവാൻ കൃഷ്ണനു ഇഷ്ടപ്പെട്ട വസ്തുവായി സമർപ്പിക്കുക.
പശുവും കിടാവും (Idol of cow and calf): ജന്മാഷ്ടമി നാളിൽ പശുവിന്റെയും കിടാവിന്റെയും ഒരു ചെറിയ വിഗ്രഹം വാങ്ങണം. ഇതിനെ വീടിന്റെ പൂജാമുറിയിലോ മുറിയുടെ വടക്ക് കിഴക്ക് മൂലയിലോ വയ്ക്കുക. ഇതിലൂടെ ഭഗവാന്റെ കൃപ ലഭിക്കും. ഇതിലൂടെ ഭാഗ്യം വർദ്ധിക്കുകയും സന്താനങ്ങൾ ഉണ്ടാകുകയും ചെയ്യും.
വൈജയന്തി ജപമാല (Vaijayanti Mala): വൈജയന്തി ജപമാല ജനമാഷ്ടി ദിനത്തിൽ വാങ്ങണം. ഇത് വാങ്ങി വീട്ടിൽ കൊണ്ടുവരുന്നത് അനുഗ്രഹം, വീടിന്റെ സാമ്പത്തിക സ്ഥിതി ശക്തമാകും. വൈജയന്തി മാലയിൽ ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നതാണ് വിശ്വാസം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)