Lord Shani: ജൂണിലെ ഈ രണ്ട് ദിവസങ്ങൾ നിർണായകം; ശനി ദേവൻ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും

Wed, 29 May 2024-8:38 am,

ശനി ദേവൻ്റെ സ്വാധീനത്തിലാണെങ്കിൽ ജീവിതത്തിൽ അനർത്ഥങ്ങൾ ഉണ്ടാകുമെന്ന് പറയാറുണ്ട്. ഈ സമയം ധനനഷ്ടം, ബിസിനസ്സ് തകർച്ച  തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

 

ഒരാളുടെ ജാതകത്തിൽ ശനിയുടെ സ്ഥാനം വളരെ പ്രധാനമാണ്. ശനിയുടെ ഭാവം അശുഭമായാൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ജീവിതത്തിന്റെ പാതിവഴിയിൽ  ഒരാൾ ദരിദ്രനായി മാറാൻ വരെ സാധ്യതയുണ്ട്.     

 

ശനിയുടെ സ്വാധീനത്തിൽ നിന്ന് മുക്തി നേടണമെങ്കിൽ ശനി ദേവനെ ആരാധിക്കണമെന്നാണ് വിശ്വാസം. ശനി ദേവന് അനുകൂലമായ ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണം. 

 

ജൂൺ മാസത്തിൽ ശനി ദേവന് അനുകൂലമായി രണ്ട് ദിവസങ്ങൾ മാത്രമേ ഉള്ളൂ. അന്നേ ദിവസം ശനി ദേവനെ ആരാധിക്കുക.   

 

ജൂൺ 6ന് ശനി ജയന്തിയാണ്. ആ ദിവസം ശനി ദേവനെ ആരാധിക്കണം. കൂടാതെ, ജൂൺ 29 ന് ശനി സംക്രമിക്കുകയും ചെയ്യും. അന്നേ ദിവസം ശനി ദേവനെ ആരാധിക്കുന്നത് ദോഷങ്ങൾ കുറയ്ക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link