Lord Shiva-Shani Favourite Zodiacs: ശിവന്റെയും ശനിയുടെയും പ്രിയ രാശിക്കാർ ഇവർ; നിങ്ങളുടെ രാശിയേത്?

Thu, 17 Aug 2023-10:11 am,

12 രാശികളെ കുറിച്ചാണ് ജ്യോതിഷത്തിൽ പറയുന്നത്. ഓരോ രാശികൾക്കും അവയുടേതായ പ്രത്യേകതയും സവിശേഷതയും ഉണ്ട്. വിവിധ ​ഗ്രഹങ്ങളുടെ ചലനം മാറുന്നതും ഈ രാശികളെ അനുകൂലമായും പ്രതികൂലമായും ഒക്കെ ബാധിക്കാറുണ്ട്. ഈ രാശികൾ നോക്കിയാണ് ഓരോ വ്യക്തിയെ കുറിച്ചുമുള്ള കാര്യങ്ങൾ പ്രവചിക്കുന്നത്. ഓരോ ദൈവങ്ങൾക്കും ഇഷ്ടമുള്ള രാശികൾ ഇക്കൂട്ടത്തിലുണ്ട്. 

 

അത്തരത്തിൽ ശിവനും ശനിദേവനും പ്രിയപ്പെട്ട രണ്ട് രാശിക്കാരാണ് മകരം, കുംഭം എന്നിവ. ശിവന്റെയും ശനിയുടെയും പ്രിയപ്പെട്ട രാശികാളായതു കൊണ്ട് തന്നെ ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ജീവിതത്തിലുണ്ടാകും. 

 

മകരം: ശനിയാണ് മകരം രാശിയുടെ അധിപൻ. മകരം രാശിക്കാർക്ക് ശിവന്റെയും ശനിയുടെയും പ്രത്യേക അനു​ഗ്രഹം ലഭിക്കും. ഈ രാശിക്കാർ ദിവസവും ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ സഹായിക്കും. ഓം നമഃ ശിവായ മന്ത്രം ജപിക്കുന്നത് നല്ലതാണ്. 

 

കുംഭം: കുംഭം രാശിക്കാരുടെയും അധിപൻ ശനിയാണ്. ഈ രാശിക്കാർക്കും ശനിയുടെയും ശിവന്റെ അനു​ഗ്രഹം എപ്പോഴുമുണ്ടാകും. കുംഭം രാശിക്കാർ ശിവലിം​ഗത്തിൽ ജലധാര നടത്തണം. തങ്ങളുടെ കഴിവിന് അനുസരിച്ച് ദാനം ചെയ്യുന്നതും ഉത്തമമാണ്. ഇത് പലവിധ ഫലങ്ങൾ നൽകുന്നു. 

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link