2.8 കിലോ സ്വർണവും വജ്രവും കൊണ്ട് നിർമിച്ച ശ്രീ പത്മനാഭസ്വാമിയുടെ തങ്ക വിഗ്രഹം; ചിത്രങ്ങൾ

Sun, 12 Nov 2023-7:18 pm,

വിഗ്രഹം പൂർണമായും സ്വര്‍ണത്തിലും വജ്രത്തിലുമായാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്

പത്മനാഭസ്വാമിയുടെ തങ്ക വിഗ്രഹത്തിന് എട്ടിഞ്ച് ഉയരവും 18 ഇഞ്ച് നീളവുമുണ്ട്. ഈ അത്യപൂർവ്വ തങ്ക വിഗ്രഹം നിർമ്മിക്കാൻ 2.8 കിലോ സ്വർണവും വജ്രവുമാണ് ഉപയോഗിച്ചിരിക്കുന്നത്

64 പേർ ചേർന്ന് ദിവസേന 18 മണിക്കൂർ കൊണ്ട് 75 ദിവസമെടുത്താണ് പത്മനാസ്വാമിയുടെ വിഗ്രഹം പൂർത്തിയാക്കിയത്. 500 ക്യാരറ്റിന്റെ 75,089 വജ്ര കല്ലുകൾ വിഗ്രഹത്തിൽ കാണാം. ഈ വജ്രക്കല്ലുകളിൽ റൂബിയും എമറാൾഡും ഉൾപ്പെടെ 3355 മൂല്യമേറിയ വജ്രക്കല്ലുകളുമുണ്ട് എന്നതും പ്രത്യേകതയാണ്.

പ്രമുഖ ജുവലറി ഗ്രൂപ്പായ ഭീമയാണ് ഈ തങ്ക വിഗ്രഹം നിർമിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങളെ കണ്ട് അനുമതി വാങ്ങിയ ശേഷമാണ് തങ്കവിഗ്രഹം നിർമ്മിച്ചത്.

 

ഭീമ ഗ്രൂപ്പിന്റെ തിരുവനന്തപുരം ഓവർബ്രിഡ്ജിലുള്ള ഷോറൂമിൽ പ്രദർശിപ്പിച്ചിട്ടുള്ള വിഗ്രഹം വരും ദിവസങ്ങളിൽ കേരളത്തിലെ മറ്റു ഷോറൂമുകളിലും പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link