Weight loss Tips: പട്ടിണി കിടക്കേണ്ടാ...! ഒരാഴ്ച്ച കൊണ്ട് 2 കിലോ വരെ ഭാരം കുറയ്ക്കാം; ഇതാ ചില ടിപ്സ്

Sat, 30 Mar 2024-4:34 pm,

ശരീരഭരം കുറയണമെങ്കിൽ പ്രധാനമായും മെറ്റബോളിസം വർദ്ധിക്കണം. അതിലൂടെ മാത്രമേ അധിക കലോറികൾ കത്തിച്ചു കളയുകയും അമിതവണ്ണം കുറയുകയും ചെയ്യുകയുള്ളൂ. ഇതിനായി ജീരകവും കറുവപ്പട്ടയും ചേർത്ത വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. 

പഴങ്ങളിലും പച്ചക്കറികളിലും നാരുകളും, വിറ്റാമിനുകളും, ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാന്ഡ വളരെ സഹായകരമാണ്. സീസണലായി ലഭിക്കുന്ന പച്ചക്കറികളും ‍ഡയറ്റിൽ ഉൾപ്പെടുത്തൂ. 

 

ശരീരഭാരം കുറയണമെങ്കിൽ നിങ്ങളുടെ ശരീരത്തിൽ കൃത്യമായ അളവിൽ പ്രോട്ടീൻ എത്തേണ്ടത് വളരെ പ്രധാനമാണ്. അതിന് നിങ്ങളൊരു നോൺവെജ് പ്രേമിയാണെങ്കിൽ മുട്ട ഉൾപ്പെടുത്താം. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട.

 

ധാന്യങ്ങൾ അടങ്ങിയ ഭക്ഷണത്തിൽ കലോറി കുറവും പോഷകങ്ങൾ കൂടുതലുമാണ്. മാത്രമല്ല ഇവയിൽ പ്രോട്ടീനും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ ഇത് ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. 

 

ആരോ​ഗ്യകരമായ ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ് ഡ്രൈ ഫ്രൂട്ട്സ്. ഇത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായകരമാണ്. ഇതിനൊപ്പം ബദാം, കശുവണ്ടി മുതലായവ വെള്ളത്തിൽ കുതിർത്ത് വെച്ച് കഴിക്കുന്നതും വളരെ നല്ലതാണ്. 

ശരീരഭാരം കുറയ്ക്കാൻ വളരെ നല്ലൊരു ഭക്ഷണമാണ് സ്പ്രൗട്ട്സ് അഥവാ മുളപ്പിച്ച ധാന്യങ്ങൾ. എന്നാൽ അവയും പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. 

 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളുടേയും വീട്ടുവൈദ്യങ്ങളേയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link