Love Tips: പ്രണയബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാം, ഈ ഐഡിയകള്‍ ഒന്ന് പരീക്ഷിക്കൂ...

Thu, 31 Mar 2022-8:19 pm,

പങ്കാളിയ്ക്കൊപ്പം സൂര്യോദയമോ സൂര്യാസ്തമയമോ കാണുവാന്‍ പോകുക 

സമുദ്ര തീരത്തിരുന്ന് തിരമാലകളുടെ സംഗീതം ആസ്വദിച്ചത് എന്നാണെന്ന് ഓർക്കുന്നുണ്ടോ? പാര്‍ക്കിലെ ബെഞ്ചിലിരുന്ന് പങ്കാളിയുടെ കൈപിടിച്ച് പക്ഷികളുടെ ശബ്ദം കേട്ടത് എപ്പോഴാണെന്ന് ഓർക്കുന്നുണ്ടോ? എപ്പോഴാണ് നിങ്ങൾ അവസാനമായി ഒരുമിച്ചിരുന്ന് സൂര്യോദയമോ സൂര്യാസ്തമയമോ കണ്ടത്?  നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം അല്‍പനേരം  ഇരുന്ന്  പ്രകൃതിസൗന്ദര്യം  ആസ്വദിച്ചാലോ? നിങ്ങളുടെ ബന്ധത്തിൽ പുതിയ ഊർജ്ജം നിറയ്ക്കാൻ ഇത് മതിയാകും..... 

ഒരു ഫാമിലി ഔട്ടിംഗ് പ്ലാന്‍ ചെയ്യുക

ഒരു ഫാമിലി പിക്നിക് ആവാം. നിങ്ങളുടെ കുടുംബത്തിലെ പ്രിയപ്പെട്ടവരുമൊത്ത് ഒരു പിക്നിക് പ്ലാന്‍ ചെയ്യുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ഊഷ്മളമാക്കും. 

പഴയ ഹോബികൾ പൊടിതട്ടിയെടുക്കാം 

ജീവിതത്തിരക്കില്‍ മറന്നുപോയ നിങ്ങളുടെ പ്രിയപ്പെട്ട ഹോബികള്‍ എന്താണ്  എന്ന് കണ്ടെത്തുക.  അല്ലെങ്കില്‍ ഒരു പ്രഭാത നടത്തമോ ജിമ്മിൽ ഒരുമിച്ചുള്ള വ്യായാമമോ ആവാം. സൈക്ലിംഗ്‌ ഇഷ്ടമെങ്കില്‍ ഒരുമിച്ച് കുറേ ദൂരം സൈക്കിൾ ചവിട്ടാം...  വാരാന്ത്യത്തിൽ സൈക്കിൾ എടുത്ത് സന്തോഷകരമായ യാത്രയും ഒപ്പം സമീപത്തെ നദിയില്‍ അല്പം മീന്‍ പിടിയ്ക്കലും ആവാം.... 

ഒരു ഗ്രാമമോ വിദൂര പ്രദേശമോ സന്ദർശിക്കുക

ഒരു ഔട്ടിംഗ് എന്നാൽ പുറത്ത് പോകുക, ഏതെങ്കിലും ഹോട്ടലിൽ താമസിക്കുക,  വ്യത്യസ്തമായ ഭക്ഷണം കഴിയ്ക്കുക എന്ന പതിവ് ഒഴിവാക്കി,  ഇത്തവണ ഒരു ഗ്രാമത്തിലോ വിദൂര പ്രദേശങ്ങളിലോ ക്യാമ്പിംഗ് നടത്താം. അല്ലെങ്കില്‍ ട്രെക്കിംഗ്,  മൂൺലൈറ്റ് ക്യാമ്പിംഗിലോ ചേരാം.

എന്തുകൊണ്ട് നമുക്ക് വീട്ടിൽ  കാൻഡിൽ ലൈറ്റ് ഡിന്നര്‍  കഴിക്കാൻ കഴിയില്ല?

നിങ്ങൾ ഒരു നല്ല റെസ്റ്റോറന്‍റില്‍ കാൻഡിൽ ലൈറ്റ് ഡിന്നര്‍ കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ഇക്കുറി ഒന്ന് മാറ്റി പരീക്ഷിക്കാം, എന്തുകൊണ്ട് ഒരു  കാൻഡിൽ ലൈറ്റ് ഡിന്നര്‍ വീട്ടിൽ തന്നെ പരീക്ഷിച്ചുകൂടാ. ഒരു റൊമാന്‍റിക്‌ ഡിന്നര്‍ വീടിന്‍റെ  ബാൽക്കണിയിലോ ഡൈനിംഗ് ടേബിളിലോ ക്രമീകരിക്കാം... 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link