Lower Cholestrol: ഡയറ്റിൽ ഉൾപ്പെടുത്തിക്കോളൂ ഈ ഭക്ഷണങ്ങൾ, ഇവയിൽ കൊളസ്ട്രോൾ ഇല്ല
ബീന്‍സ് - പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് ബീൻസ്. കൂടാതെ ധാരാളം ഫൈബറും ഇതിലുണ്ട്. ബീൻസിൽ കൊളസ്ട്രോൾ അടങ്ങിയിട്ടില്ല എന്നുള്ളത് എത്ര പേർക്ക് അറിയാവുന്ന കാര്യമാണ്? കൊളസ്ട്രോൾ ഇല്ലാത്ത ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർ ഡയറ്റിൽ പല തരത്തിലുള്ള ബീൻസ് ഉൾപ്പെടുത്താം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കഴിക്കാം.
നട്ട്‌സ് ആന്റ് സീഡ്‌സ് - ബദാം, കശുവണ്ടി, പിസ്ത, മത്തങ്ങ കുരു, സണ്‍ഫ്‌ലര്‍ സീഡ്‌സ്, എള്ള് എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതില്‍ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവയിൽ കൊളസ്‌ട്രോളും കുറവാണ്. ഇവ ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നതോ അല്ലെങ്കില്‍ സൂപ്പ്, എനര്‍ജി ബാര്‍ എന്നിവയെല്ലാം ഉണ്ടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ധാന്യങ്ങള്‍ - കടല, പരിപ്പ്, പയര്‍ തുടങ്ങിയ ധാന്യങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. പയർ മുളപ്പിച്ച് കഴിക്കുന്നതും ഉത്തമമാണ്. ഈ ധാന്യങ്ങളിൽ കൊളസ്ട്രോൾ കുറവാണ് കൂടാതെ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ടോഫൂ - പുളിപ്പിച്ചെടുത്ത ടോഫൂ ഭക്ഷണത്തില്‍ ഉൾപ്പെടുത്താം കാരണം അതിൽ കൊളസ്ട്രോൾ ഇല്ല. ഇതില്‍ ധാരാളം വൈറ്റമിനുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ലെന്റില്‍സ് - ലെന്റിൽസിലും കൊളസ്‌ട്രോള്‍ ഇല്ല. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഡയറ്റിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ്. ലെന്റിൽസ് കൊണ്ട് സാലഡ് സൂപ്പ് എന്നിവയെല്ലാം ഉണ്ടാക്കി കഴിക്കാവുന്നതാണ്.