Shani Uday 2023: ശനിയുടെ ഉദയം ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും; ലഭിക്കും വൻ പുരോഗതിയും അടിപൊളി ജോലിയും!

Wed, 08 Mar 2023-6:42 pm,
Shani Uday

30 വർഷത്തിന് ശേഷം ശനി സ്വരാശിയിൽ ഉദിച്ചിരിക്കുകയാണ്. ഇത് വളരെ നല്ല ഫലങ്ങൾ ചില രാശിക്കാർക്ക് നൽകും.  സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങളും കുംഭത്തിലുണ്ട്. 

Taurus

ഇടവം (Taurus): ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ശക്തമായ സാമ്പത്തിക നേട്ടങ്ങൾ നൽകും.  ഇവർക്ക് നിക്ഷേപത്തിലൂടെ വലിയ നേട്ടമുണ്ടാക്കാൻ കഴിയും. അപ്രതീക്ഷിതമായി ധനലാഭം ഉണ്ടാകും.  

 

Cancer

കർക്കടകം (Cancer): ശനിയുടെ ഉദയം കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും.  ഇവരുടെ മുടങ്ങിക്കിടന്ന പണികൾ പൂർത്തീകരിക്കും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് പ്രത്യേക അവസരം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലം കൊയ്യാനുള്ള സമയമാണിത്. നിങ്ങളുടെ പ്രവൃത്തി അംഗീകരിക്കപ്പെടുകയും പ്രതിഫലം ലഭിക്കുകയും ചെയ്യും. 

 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനാകും. എന്നാൽ അനാവശ്യമായി പണം ചിലവഴിക്കരുത്. ബിസിനസ്സിൽ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭമുണ്ടാകും.

കന്നി (Virgo): ശനിയുടെ ഉദയം കന്നിരാശിക്കാർക്ക് തൊഴിൽ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ചില ആളുകളെ കണ്ടുമുട്ടുന്നത് ഇവർക്ക് ഭാവിയിൽ വലിയ നേട്ടം നൽകും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും.

ധനു (Sagittarius): ജോലി ചെയ്യുന്നവരുടെ ജോലിയിൽ മേലധികാരിയുടെ മതിപ്പുണ്ടാകും. തൊഴിൽ തേടിയുള്ള അന്വേഷണം പൂർത്തിയാകും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും.

മീനം (Pisces): ശനിയുടെ ഉദയം മീന രാശിക്കാർക്ക് പുതിയതും ഗുണകരവുമായ ബന്ധങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക പ്രശ്നങ്ങൾ നീങ്ങും. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link