Shani Rahu Guru Effect: വരുന്ന 2 വർഷത്തേക്ക് ഈ രാശിക്കാർക്ക് അടിപൊളി സമയം, ശനി രാഹു ഗുരു കൃപ ഇപ്പോഴും ഉണ്ടാകും!

Mon, 11 Dec 2023-10:30 pm,

Shani Rahu Guru Positive Effect: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറ്റുന്നു. അത് എല്ലാ 12 രാശികളിലുമുള്ള ആളുകളെയും ബാധിക്കും. 2024 ൽ ചില രാശിക്കാർക്ക് ശനി, രാഹു, വ്യാഴം എന്നിവയുടെ സ്ഥാനം മികച്ചതായിരിക്കും. 2024 ൽ മാത്രമല്ല, 2025 വരെയും ഈ 3 ഭാഗ്യ രാശിക്കാർക്ക് അനുകൂല നേട്ടങ്ങൾ ഉണ്ടാകും.

ഇവർക്ക് 2024, 2025 വർഷങ്ങളിൽ ധാരാളം സമ്പത്തും വിജയവും സന്തോഷവും ലഭിക്കും. 2024-25 വർഷം വരെ വ്യാഴം, ശനി, രാഹു എന്നിവ ഏതൊക്കെ രാശിക്കാരിൽ കൃപ ചൊരിയുമെന്നറിയാം.

മേടം (Aries): ഈ മൂന്ന് ഗ്രഹങ്ങളുടെ ശുഭസ്ഥാനം മേടം രാശിക്കാർക്ക് ഏറെ ഗുണം നൽകും. 2024 ൽ വ്യാഴം മേട രാശിയിൽ നിന്ന് നീങ്ങുകയും ഇടവത്തിലെ പ്രവേശിക്കുകയും ചെയ്യും.  ഭാഗ്യം ഈ ആളുകളെ ഓരോ ഘട്ടത്തിലും പിന്തുണയ്ക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. വരുമാനം വർദ്ധിക്കും. ധനനേട്ടത്തിന് പുതിയ വഴികൾ സൃഷ്ടിക്കും. ബിസിനസ്സിൽ വലിയ ലാഭം ഉണ്ടാക്കും. വിദേശയാത്ര പോകാണ് യോഗം. എന്നിരുന്നാലും ഒളിഞ്ഞിരിക്കുന്ന ശത്രുക്കളെ സൂക്ഷിക്കുക.

 

ഇടവം (Taurus): 2025 ഓടെ ഇടവ രാശിക്കാർക്കും ധാരാളം നേട്ടങ്ങൾ ലഭിക്കും. ശനി കരിയറിൽ ഒന്നിനു പുറകെ ഒന്നായി വലിയ പുരോഗതി നൽകും. നിരവധി വലിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. അതും നിങ്ങൾ വിജയകരമായി പൂർത്തിയാക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും. പെട്ടെന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. എല്ലാ മേഖലയിലും നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. 

ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്കും 2024, 2025 വർഷങ്ങളിൽ നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് ബിസിനസ്സിൽ മികച്ച വിജയം നേടാൻ കഴിയും. ജോലിസ്ഥലത്ത് നിലനിന്നിരുന്ന പ്രശ്‌നങ്ങൾക്ക് ഇപ്പോൾ പരിഹാരമാകും. വരുമാനം വർദ്ധിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. മതപരമായ യാത്ര പോകാം. വിദേശയാത്രയ്ക്കും സാധ്യതയുണ്ട്. അവിവാഹിതർക്ക് വിവാഹാലോചന വന്നേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link