Lucky Plants: ഈ 5 ചെടികൾ വീട്ടിലുണ്ടെങ്കില്‍ സമ്പത്തിന് യാതൊരു കുറവും വരില്ല, എന്നാല്‍, ഇക്കാര്യം ശ്രദ്ധിക്കണം

Tue, 21 Jun 2022-5:29 pm,

മുളച്ചെടി : വാസ്തു ശാസ്ത്രത്തിൽ മുളച്ചെടിയ്ക്ക്  (Lucky Bamboo) ഏറെ പ്രാധാന്യമുണ്ട്. വീടിനുള്ളിലോ വീടിന് മുന്നിലോ  മുളച്ചെടി ഉള്ളത് വളരെ ഐശ്വര്യമായി കണക്കാക്കുന്നു. വീടിനു മുന്നിൽ മുളച്ചെടി  നടാൻ കഴിയുന്നില്ലെങ്കിൽ വീടിനുള്ളിൽ വടക്ക് കിഴക്കോ, വടക്ക് ദിശയിലോ ഒരു മുള നടുക. താമസിയാതെതന്നെ നിങ്ങള്‍ക്ക് മാറ്റം കാണുവാന്‍ സാധിക്കും.  

pomegranate

നീര്‍മാതളം:  മാതളനാരകം ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒരു പഴം മാത്രമല്ല, വീടിന്‍റെ ഐശ്വര്യത്തിന്‍റെ കാര്യത്തിലും ഈ ചെടി വളരെ നല്ലതാണ്. വീട്ടിൽ മാതളം നടുന്നത് കടബാധ്യതയ്ക്ക് ആശ്വാസം നൽകും. വരുമാനം വർദ്ധിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. എന്നാല്‍, തെക്ക്-പടിഞ്ഞാറ് ദിശയിൽ ഒരിക്കലും മാതളം നടരുത്.

Bermuda grass (Cynodon dactylon) 

കറുക അഥവാ ദര്‍ഭ പുല്ല്:  കറുകപ്പുല്ല് ഇല്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമാണ്. വീടിനു മുന്നിൽ കറുക നടുന്നത് ഐശ്വര്യമാണ്. സമ്പത്തും പല നേട്ടങ്ങളും ഇത് നൽകുന്നു. കറുകപ്പുല്ല് വീട്ടിൽ സന്തോഷവും സമൃദ്ധിയും സമാധാനവും മാത്രമല്ല, സന്താനലബ്ധിയുടെ കാര്യത്തിലും ഇത് നല്ലതാണ്. 

കൂവളം:  കൂവളത്തില്‍ ശങ്കര്‍ ഭഗവാൻ  വസിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ചെടിയുടെ സാന്നിധ്യം പല വാസ്തു പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.  കൂവളം നിങ്ങളുടെ വീട്ടില്‍ ഉണ്ട് എങ്കില്‍  ഒരിയ്ക്കലും പണത്തിന് യാതൊരു  കുറവും ഉണ്ടാകില്ല. പകരം, വീട്ടിൽ എപ്പോഴും ധാരാളം സമ്പത്തും സന്തോഷവും ഉണ്ടാകും. 

Money Plant

മണി പ്ലാന്‍റ് :  മണി പ്ലാന്‍റും പണവും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. മിക്ക വീടുകളിലും മണി പ്ലാന്‍റ് ഉണ്ടാകും. എന്നാല്‍, ഈ ചെടി ശരിയായ സ്ഥലത്ത് ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. മണി പ്ലാന്‍റിന്‍റെ  വള്ളികൾ താഴേക്ക് തൂങ്ങിക്കിടക്കരുതെന്ന് ഓർമ്മിക്കുക, അവയെ താങ്ങിനിർത്തി എപ്പോഴും മുകളിലേക്ക് വളരാന്‍ സഹായിക്കുക.   

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link