Lucky Zodiacs of December: ഡിസംബർ മാസം ഇവരുടേത്!!! സൂര്യന് നേരെ ശനിയുടെ വക്രദൃഷ്ടി ഇവർക്ക് ഭാഗ്യം: നിങ്ങളുമുണ്ടോ?
നിലവിൽ ശനി സൂര്യന് നേരെ വക്രദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ്. ഇത് മൂന്ന് രാശികൾക്ക് ഗുണകരമാകും. അതിനാൽ ഡിസംബർ മാസം ഈ രാശികൾക്ക് സർവ്വ സൗഭാഗ്യങ്ങളും ലഭിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം രാശിക്കാരായ വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണിത്. നല്ല ജോലി ലഭിക്കും. സാമ്പത്തികപരമായ നേട്ടങ്ങളുണ്ടാകും. ദാമ്പത്യ ഡീവിതത്തിൽ സന്തോഷമുണ്ടാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാകും. കുടുംബ പ്രശ്നങ്ങൾ ഒഴിയും.
കർക്കടകം രാശിക്കാർക്ക് അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് ശോഭിക്കാന്‍ സാധിക്കും. പൊതുപ്രവർത്തനത്തിൽ താൽപര്യം വർധിക്കും. നല്ല ശമ്പളത്തോടെയുള്ള ജോലി ലഭിക്കാൻ യോഗമുണ്ട്. സാമ്പത്തിക നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം നിറയും.
വൃശ്ചികം രാശിക്കാര്‍ക്ക് പൂർവ്വിക സ്വത്തിൽ നിന്ന് നല്ലൊരു പങ്ക് ലഭിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന കലഹങ്ങൾ മാറും. ആരോഗ്യം മെച്ചപ്പെടും. കായികമേഖലയുമായി ബന്ധപ്പെട്ടവര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അനുകൂല സമയമാണ്. വിദ്യാർത്ഥികൾക്ക് ശോഭിക്കാൻ സാധിക്കുന്ന കാലമാണിത്. സാമ്പത്തികം മെച്ചപ്പെടും. പുതിയ വാഹനം വാങ്ങാനും യോഗം ഉണ്ടാകും.
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.