Lunar Eclipse 2022: ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ദോഷം ചെയ്യും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ജ്യോതിഷികള്‍ പറയുന്നതനുസരിച്ച് 15 ദിവസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങൾ അശുഭകരമായ ഫലങ്ങൾക്ക് കാരണമാകും. ഹൈന്ദവ വിശ്വാസമനുസരിച്ച്, നമ്മുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു അശുഭകരമായ സംഭവമാണ് ഗ്രഹണം. അതിനാൽ, ഗ്രഹണത്തിന്‍റെ ദോഷഫലങ്ങൾ ഒഴിവാക്കാൻ നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്.
ചന്ദ്രഗ്രഹണത്തിന്‍റെ ഫലം മിക്കവാറും എല്ലാ 12 രാശികളിലും കാണാം. ഇതിൽ ചില രാശിക്കാർക്ക് ഈ ഗ്രഹണം ശുഭസൂചനകൾ നൽകും. അതേസമയം, ഈ ഗ്രഹണം മൂലം ചില രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാം. അതായത് ഈ ഗ്രഹണം ചില രാശിക്കാരുടെ ജീവിതത്തില്‍ മോശം സ്വാധീനം ചെലുത്തും.
മേടം രാശി (Aries) ജ്യോതിഷ പ്രകാരം, ഈ ചന്ദ്രഗ്രഹണം മേട രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. പണത്തിനൊപ്പം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളും ഈ രാശിക്കാർക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
ഇടവം രാശി (Taurus) ചന്ദ്രഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ഉണ്ടാക്കും. ഈ രാശിക്കാര്‍ ശ്രദ്ധിക്കണം. എന്നിരുന്നാലും, ചന്ദ്രഗ്രഹണത്തിന്‍റെ സമ്മിശ്ര ഫലം ഈ രാശിയിൽ ദൃശ്യമാകും. ഒരു വശത്ത് നിങ്ങൾക്ക് ധനലാഭത്തിന്‍റെ സൂചനകൾ ലഭിക്കുമ്പോൾ, ഈ രാശിക്കാർക്ക് വിദ്യാഭ്യാസ മേഖലയിൽ പരാജയം നേരിടേണ്ടി വന്നേക്കാം.
കന്നി രാശി (Virgo) ഈ ഗ്രഹണം കന്നി രാശിക്കാരെയും ബാധിക്കും. ജ്യോതിഷ പ്രകാരം, ചന്ദ്രഗ്രഹണത്തിന്‍റെ സമ്മിശ്ര ഫലം കന്നി രാശിയിലുള്ളവരിൽ കാണപ്പെടും. ശമ്പള ജീവനക്കാര്‍ക്ക് തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ അതേ സമയം, കുടുംബത്തിൽ പരസ്പര ഭിന്നതകളും കലഹങ്ങളും ഉണ്ടാകാം.
മകരം രാശി (Capricorn) മകരം രാശിക്കാർക്ക് ഈ ഗ്രഹണം ഭാഗ്യ സൂചകമാണ്. അതായത്, മകരം രാശിക്കാർക്ക് ചന്ദ്രഗ്രഹണം ശുഭസൂചനകളാണ് നല്‍കുന്നത്. ഈ രാശിക്കാര്‍ക്ക് സമൂഹത്തില്‍ ബഹുമാനം വർദ്ധിക്കും. ഇതോടൊപ്പം എല്ലാ മേഖലയിലും വിജയം കൈവരിക്കും.