Lunar Eclipse 2023: ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 ന്, ഈ രാശിക്കാർക്ക് സുവര്‍ണ്ണകാലം, കരിയറിൽ വിജയം

Tue, 02 May 2023-10:10 pm,

മിഥുനം  (Gemini Zodiac Sign) 

2023 ലെ ആദ്യ ചന്ദ്രഗ്രഹണം മിഥുന രാശിക്കാർക്ക് ഏറെ  ഭാഗ്യകരമാണെന്ന് തെളിയിക്കപ്പെടും. ഈ രാശിക്കാര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ഇവരുടെ വരുമാനം വര്‍ദ്ധിക്കും, പുതിയ ജോലി അന്വേഷിക്കുന്നവർക്ക് വിജയം ലഭിക്കും. ബിസിനസുകാർക്കും ഈ സമയം വളരെ നല്ലതാണ്. ബിസിനസില്‍ ലാഭം നേടുന്നതിനൊപ്പം വിദേശയാത്രയ്ക്കുള്ള അവസരവും ലഭിക്കും. 

ചിങ്ങം (Leo Zodiac Sign)

ചിങ്ങം രാശിക്കാർക്ക് ഈ ചന്ദ്രഗ്രഹണം ഏറെ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ രാശിക്കാര്‍ തങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ വിജയിക്കും. മികച്ച വിജയം നേടാനുള്ള സാധ്യതയുണ്ട്. പരീക്ഷ, മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. ചില സുപ്രധാന കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂലമായി തീരുമാനം വരാം. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. പിരിമുറുക്കം-പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും.  

കന്നി  (Virgo Zodiac Sign)

കന്നി രാശിക്കാർക്ക് ചന്ദ്രഗ്രഹണത്തിൽ സംഭവിക്കുന്ന പ്രത്യേക യോഗം ഏറെ ശുഭമായി ഭവിക്കും.  ഈ സമയം, ബിസിനസ്സുകാർക്ക് വലിയ ലാഭം ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. 

മകരം  (Capricon Zodiac Sign) 

ഈ ചന്ദ്രഗ്രഹണം മകരം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ശനിയുടെ അർദ്ധരാശി നീങ്ങുന്നുണ്ടെങ്കിലും ഈ സമയം ഈ ആളുകൾക്ക് അവരുടെ കരിയറിൽ മുന്നേറാനുള്ള അവസരങ്ങൾ നൽകും. വരുമാനം വർദ്ധിക്കും. സ്വത്ത് വർധിക്കും. നഷ്ടപ്പെട്ട  പണം ലഭിക്കും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്ന് പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് ബഹുമാനം വർദ്ധിക്കും.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link