Lunar Eclipse 2023: ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം എപ്പോൾ? ഇന്ത്യയിൽ ദൃശ്യമാകുമോ?
ചന്ദ്രഗ്രഹണം എപ്പോൾ? - ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണം മെയ് 5 വെള്ളിയാഴ്ച രാത്രി 8.45 ന് സംഭവിക്കും. ബുദ്ധ പൂർണിമയും ഈ ദിവസമാണ്. ഈ ഗ്രഹണം 4 മണിക്കൂറും 15 മിനിറ്റും നീണ്ടുനിൽക്കും.
എവിടെയാണ് കാണുന്നത്? - ഇന്ത്യൻ മഹാസമുദ്രം, അന്റാർട്ടിക്ക, അറ്റ്ലാന്റിക്, ഏഷ്യയുടെ ചില ഭാഗങ്ങൾ, തെക്കൻ, പടിഞ്ഞാറൻ യൂറോപ്പ്, ആഫ്രിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഈ ചന്ദ്രഗ്രഹണം ദൃശ്യമാകും. അതേസമയം ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.
രണ്ടാമത്തെ ചന്ദ്രഗ്രഹണം എപ്പോൾ? - 2023 ലെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഒക്ടോബർ 28ന് സംഭവിക്കും. ഈ വർഷത്തിലെ അവസാന ഗ്രഹണമായിരിക്കും ഈ ചന്ദ്രഗ്രഹണം. യൂറോപ്പ്, ഏഷ്യ, ഓസ്‌ട്രേലിയ, കിഴക്കൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഈ ഗ്രഹണം കാണാൻ കഴിയും.