Kendra Trikona Rajayoga: ശനി കുംഭ രാശിയിൽ; കേന്ദ്രത്രികോണ രാജയോഗത്തിലൂടെ 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ!
ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സഞ്ചരിക്കുകയും ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അത് മനുഷ്യ ജീവിതത്തെ പലവിധത്തില്‍ ബാധിക്കാറുണ്ട്. ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്.
ഈ സമയം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ശനിദേവന്‍ ഇപ്പോള്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഇതിലൂടെ ഈ യോഗം എല്ലാ രാശികളിലും ശക്തമായ സ്വാധീനം ഉണ്ടാക്കും. എന്നാല്‍ ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്.
ഇവര്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ സര്‍വ്വവിധ നേട്ടങ്ങളും ലഭിക്കും. കേന്ദ്ര ത്രികോണ രാജയോഗത്താല്‍ ഭാഗ്യം ഉദിക്കുന്ന ആ 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം...
ചിങ്ങം (Leo): ചിങ്ങം രാശിക്കാരുടെ വരുമാനത്തിലും ദാമ്പത്യ ജീവിതത്തിലും കേന്ദ്ര ത്രികോണ രാജയോഗം ശുഭകരമായ ഫലം നൽകും. നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ് ശനി കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വരുമാനം വര്‍ദ്ധിച്ചേക്കും, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും, ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. അതുമൂലം നിങ്ങള്‍ക്ക് പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. പങ്കാളിത്ത ജോലികളില്‍ നേട്ടങ്ങളുണ്ടാകും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും.
കുംഭം (aquarius): കുംഭം രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം വൻ ഗുണങ്ങൾ നൽകും. ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഉള്ളില്‍ പുതിയ ഉന്മേഷം ഉണ്ടാകും ഒപ്പം നിങ്ങളുടെ ബൗദ്ധിക നിലവാരം വികസിക്കും. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹം വർധിക്കും. ഈ സമയത്ത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റപ്പെടും, ബഹുമാനവും അന്തസ്സും ലഭിക്കും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത.
തുലാം (Libra): കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാർക്ക് അനുകൂലമായിരിക്കും. കാരണം നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ യോഗം സൃഷ്ടിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങൾക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കൂടാതെ ഈ കാലയളവില്‍ ഏതെങ്കിലും പുതിയ പദ്ധതി ആരംഭിക്കാന്‍ നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. ഈ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നല്ല സമയമായിരിക്കും. മത്സര പരീക്ഷകളില്‍ വിജയം കാണും. ഉപരിപഠനത്തിനായി ശ്രമിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ധനം ലഭിച്ചേക്കും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയില്‍ ലാഭമുണ്ടായേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)