Budh Margi: 20 ദിവസത്തിന് ശേഷം ഈ രാശിക്കാരുടെ സമയം തെളിയും, നിങ്ങളും ഉണ്ടോ?
ബുധന്റെ നേരേഖയിലുള്ള സഞ്ചാരവും എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ ദൃശ്യമാകും. ഈ സമയത്ത് ചില രാശിക്കാരുടെ തൊഴിൽ, സാമ്പത്തിക സ്ഥിതി എന്നിവയിൽ വ്യക്തമായ സ്വാധീനം ദൃശ്യമാകും. സെപ്റ്റംബർ 16 ന് ഉച്ചയ്ക്ക് 1:21 നാണ് ബുധൻ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങുന്നത്.
മാർഗി എന്നാൽ ഏതൊരു ഗ്രഹത്തിന്റെയും നേർരേഖയിലുള്ള സഞ്ചത്തെയാണ് അർത്ഥമാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സെപ്തംബർ 16 ന് ശേഷം ചിലരുടെ നല്ല ദിനങ്ങൾ തുടങ്ങാൻ പോകുന്നു. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം...
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ബുധന്റെ സംക്രമണം മിഥുന രാശിക്കാരുടെ ജീവിതത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തും. ഈ സമയത്ത് നിങ്ങളുടെ മുടങ്ങിക്കിടന്ന ജോലി ചെയ്തു തുടങ്ങും. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും, ജോലിസ്ഥലത്തെ സംവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നത് നന്ന്. ധനലാഭം ഉണ്ടാകും.
കർക്കടകം (Cancer): ബുധന്റെ ഈ സഞ്ചാര മാറ്റം ഈ രാശിക്കാരുടെ കരിയറിൽ നിരവധി അവസരങ്ങൾ കൊണ്ടുവരും. ഇക്കാലയളവിൽ കിട്ടാതിരുന്ന പണം ലഭിക്കും. അതോടൊപ്പം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. കുടുംബത്തിലെ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നല്ല സമയം ചെലവഴിക്കും.
കന്നി (Virgo): ബുധന്റെ സംക്രമം ഈ രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. കരിയർ മുതൽ ബിസിനസ്സ് വരെ ഈ സമയം നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും. ജോലിയുള്ളവർക്ക് ഈ സമയത്ത് പ്രമോഷൻ ലഭിക്കും. വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, യാത്രാ സാധ്യതകൾ ഉടലെടുക്കും.
വൃശ്ചികം (Scorpio): ബുധന്റെ സംക്രമം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. ഈ കാലയളവിൽ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന ബുധൻ നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകും. കുറഞ്ഞ പ്രയത്നത്തിൽ വ്യക്തിക്ക് നല്ല ഫലം ലഭിക്കും. വ്യക്തിയുടെ സാമ്പത്തിക സ്ഥിതിയിൽ പുരോഗതിയുണ്ടാകും. പ്രണയ ജീവിതം മികച്ചതായിരിക്കും.
മീനം (Pisces): ജ്യോതിഷ പ്രകാരം മീനരാശിയുടെ പാതയിൽ ബുധന്റെ സാന്നിദ്ധ്യം തൊഴിൽ ചെയ്യുന്നവർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകും. പ്രമോഷൻ ലഭിക്കും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)