Budhaditya Yoga: ഫെബ്രുവരി 1 മുതൽ ഈ രാശിക്കാരുടെ സമയം തെളിയും ലഭിക്കും വൻ പുരോഗതി!

Thu, 25 Jan 2024-9:18 pm,

Budhaditya Yog 2024: ജ്യോതിഷ പ്രകാരം മാറിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളുടെ ചലനം ഒരു വ്യക്തിയുടെ ജീവിതത്തെ ബാധിക്കും. ഗ്രഹസംക്രമണം ചിലർക്ക് ശുഭകരവും മറ്റുചിലർക്ക് അശുഭകരവുമായിരിക്കും.

ഫെബ്രുവരി ഒന്നിന് ബുധൻ മകര രാശിയിലേക്ക് പ്രവേശിക്കും. ഈ രാശിയിൽ സൂര്യൻ ഇതിനകമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ബുധാദിത്യയോഗം രൂപപ്പെടുന്നത്. മിഥുനം, കന്നി രാശിക്കാരുടെ കാരക ഗ്രഹമാണ് ബുധൻ. 

ജ്യോതിഷ പ്രകാരം ബുധൻ ഗ്രഹം ഫെബ്രുവരി 1 ന് 2:23 ന് സംക്രമിക്കുകയും ഫെബ്രുവരി 8 ന് അസ്തമിക്കുകയും ചെയ്യും. ഇതിനുശേഷം ഫെബ്രുവരി 20 ന് രാശി മാറും. ഫെബ്രുവരി ഒന്നിന് രൂപംകൊള്ളുന്ന ബുധാദിത്യ രാജയോഗം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും ഈ 4 രാശികളിൽ ചില പ്രത്യേക ഫലങ്ങൾ നൽകും. ആ രാശികൾ ഏതെന്ന് അറിയാം...

മേടം (Aries): മേടം രാശിക്കാർക്ക് ബുധാദിത്യ രാജയോഗത്തിന്റെ രൂപീകരണത്തിലൂടെ വിജയം ലഭിക്കും. ഇവർക്ക് കരിയറിൽ പുരോഗതിയോടൊപ്പം സാമ്പത്തിക നേട്ടവും ഉണ്ടാകും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കും.  കൂടാതെ നിങ്ങൾക്ക് ഒരു വിദേശ യാത്രയ്ക്കും അവസരം ഉണ്ടാകും.  കൂടാതെ ആത്മവിശ്വാസം വർദ്ധിക്കും കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും.

മിഥുനം (Gemini):  ബുധാദിത്യയോഗം രൂപപ്പെടുന്നതിനാൽ മിഥുന രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസുകാരുടെ ബിസിനസ് ബന്ധം ശക്തമാകും. ഈ സമയം നിക്ഷേപത്തിനും നല്ലതാണ്. ജോലി ചെയ്യുന്ന ആളുകൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും, അവരുടെ സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. 

ചിങ്ങം (Leo):  ബുധാദിത്യയോഗം രൂപപ്പെടുന്നതോടെ ചിങ്ങം രാശിക്കാർക്ക് നിരവധി പുതിയ അവസരങ്ങൾ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം മംഗളകരമായ ചില അവസരങ്ങളിൽ പോകാണ് യോഗമുണ്ടാകും അല്ലെങ്കിൽ ഒരു തീർത്ഥാടനത്തിന് പോകാം. സാമ്പത്തിക സ്ഥിതിയും ശക്തമായി തുടരും.

കുംഭം (Aquarius):  കുംഭം രാശിക്കാർക്ക് ബുധാദിത്യയോഗം വളരെ നല്ല ഫലങ്ങൾ നൽകും. ജോലിയിലും ബിസിനസ്സിലും നല്ല ലാഭം ഉണ്ടാകും. കഠിനാധ്വാനം ഫലം നൽകും, എല്ലാക്കാര്യങ്ങളിലും വിജയം എന്നിവ ഉണ്ടാകും.  ലാഭ സ്രോതസ്സുകൾ വർദ്ധിക്കുകയും പഴയ കടങ്ങൾ നീക്കം ചെയ്യുകയും ചെയ്യും. കുടുംബത്തിൽ നിന്നും പങ്കാളിയിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link