Guru Gochar 2023: 12 വർഷത്തിന് ശേഷം വ്യാഴത്തിന്റെ അനുഗ്രഹം; ഈ രാശിക്കാർക്ക് ലഭിക്കും പണത്തിന്റെ പെരുമഴ!
ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഇതിന്റെ ഫലം ചില രാശികളിൽ ശുഭകരമെങ്കിൽ മറ്റു ചിലർക്ക് അശുഭകരമാകും. സെപ്റ്റംബർ 04 ന് ദേവഗുരു വ്യാഴം അതിന്റെ ചലനം മാറ്റി വക്രഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്.
സെപ്തംബർ 4 ന് വൈകുന്നേരം 04:58 ന് ദേവഗുരു തന്റെ സഞ്ചാരഗതി മറ്റും. വ്യാഴത്തിന്റെ ഈ മാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ അനുകൂലമായും പ്രതികൂലമായും കാണപ്പെടും. അതേസമയം, ചില രാശിക്കാർക്ക് ധനനേട്ടവും ഉണ്ടാകും. ദേവഗുരുവിന്റെ ഈ സഞ്ചാര മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണം ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
മേടം (Aries): ജ്യോതിഷ പ്രകാരം മേടം രാശിക്കാർക്ക് വ്യാഴത്തിന്റെ സഞ്ചാര മാറ്റം മൂലം പ്രത്യേക നേട്ടങ്ങൾ ലഭിക്കും. മേടം രാശിയുടെ അധിപൻ ചൊവ്വയാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഈ കാലയളവിൽ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഇത് മാത്രമല്ല ഇവർ പാഴ് ചെലവുകൾ ഒഴിവാക്കണം. ഇവർക്ക് ഈ കാലയളവിൽ നല്ല ഫലങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട് പ്രത്യേക നേട്ടങ്ങളും ഉണ്ടാകും.
ചിങ്ങം (Leo): ചിങ്ങം രാശിയുടെ അധിപൻ സൂര്യനാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഈ കാലയളവിൽ അവസാനിക്കും. ചിങ്ങം രാശിക്കാർക്ക് വ്യാഴത്തിന്റെ മാറ്റം പ്രത്യേകിച്ചും ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. വ്യക്തിയുടെ വരുമാനം വർദ്ധിക്കുന്നതിനൊപ്പം ഭാഗ്യവും തുണയാകും. ഇതോടൊപ്പം വ്യക്തിയുടെ മോശം കാലവും അവസാനിക്കും.
തുലാം (Libra): ദേവഗുരുവിന്റെ വക്രഗതി ഈ രാശിക്കാർക്കും ധാരാളം ഗുണം ലഭിക്കും. ഈ കാലയളവിൽ ശുക്രന്റെ ആധിപത്യത്തിലുള്ള തുലാം രാശിക്കാരുടെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. സന്തോഷം ഉണ്ടാകും. അവരുടെ ജോലിയിൽ വിജയവും വ്യക്തിക്ക് ബിസിനസിൽ ലാഭവും ഉണ്ടാകും. ഈ കാലയളവിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ലഭ്യമാകുകയും നിങ്ങൾ ജീവിതത്തിൽ വളരെയധികം മുന്നേറുകയും ചെയ്യും.
മീനം (Pisces): മീന രാശിയുടെ ഭരിണ ഗ്രഹം വ്യാഴമാണ്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെയധികം നല്ലതായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാർക്ക് കടബാധ്യതകളിൽ നിന്ന് മോചനം ലഭിക്കും. ജീവിതത്തിലും പ്രത്യേക സന്തോഷം ലഭിക്കും. ഈ സമയം തൊഴിലെടുക്കുന്നവർക്കും ഈ സമയം സ്പെഷ്യൽ ആയിരിക്കും എന്നാണ് പറയുന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)