Madhuri Dixit: 56-ാം വയസിൽ 26 വയസിന്‍റെ പ്രസരിപ്പ്!! സാരിയിൽ കിടിലൻ ലുക്കില്‍ മാധുരി ദീക്ഷിത്!!
'ഡാൻസ് ദീവാനേ' ഷോയില്‍ പങ്കെടുക്കാന്‍ മാധുരി ദീക്ഷിത് എത്തിയത് ഒരു പ്രത്യേക ലുക്കിലാണ്, മാധുരിയെ കണ്ടപ്പോള്‍ ആരാധകരുടെ മനസ് 30 വര്‍ഷം പിന്നിലേയ്ക്ക് പാഞ്ഞു...!!
യഥാർത്ഥത്തിൽ, 30 വർഷം പഴക്കമുള്ള 'ഹം ആപ്‌കെ ഹേ കോൻ' എന്ന ചിത്രത്തിന്‍റെ ഐക്കണിക് സാരി ലുക്കിലാണ് മാധുരി എത്തിയത്. നീല സാരിയിൽ മാധുരിയെ കണ്ടത് ആരാധകര്‍ക്കും ആവേശമായി.
ബോളിവുഡിലെ 'ധക് ധക് ഗേൾ' സോഷ്യല്‍ മീഡിയയില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ്. മാധുരിയുടെ മനോഹരമായ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
30 വർഷത്തിന് ശേഷം, മാധുരി ദീക്ഷിത് തന്‍റെ ജനപ്രിയ ഗാനമായ 'ദീദി തേരാ ദേവർ ദീവാന'യിൽ ധരിച്ചിരുന്ന നീല സാരി വീണ്ടും പുനഃസൃഷ്ടിച്ചു. 30 വർഷം മുമ്പ് സൂരജ് ബർജാത്യയുടെ സിനിമയിലെ അതേ രൂപത്തിലായിരുന്നു ഇത്തവണ മാധുരി എത്തിയത്...!!
1994ൽ 'ഹം ആപ്‌കെ ഹേ കോൻ' പുറത്തിറങ്ങുമ്പോൾ മാധുരി ദീക്ഷിതിന് 26 വയസായിരുന്നു. ഇപ്പോൾ താരത്തിന് 56 വയസായി. എന്നാൽ, രണ്ട് ചിത്രങ്ങളും കാണുമ്പോൾ ഇന്ന് മാധുരി കൂടുതല്‍ സുന്ദരിയായി കാണപ്പെടുന്നതായി തോന്നും...