Madonna Sebastian: പുതിയ ലുക്കിൽ തിളങ്ങി മഡോണ സെബാസ്റ്റ്യൻ
പ്രേമം എന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി മഡോണ സെബാസ്റ്റ്യൻ.
പ്രേമത്തിന് ശേഷം തൊട്ടടുത്ത സിനിമ വിജയ് സേതുപതിയുടെ നായികായിട്ടായിരുന്നു. കാതലും കടന്തു പോകും എന്ന സിനിമയിലൂടെ തമിഴിലും ചുവടുറപ്പിച്ചു മഡോണ.
പിന്നീട് ദിലീപിന്റെ നായികയായി കിംഗ് ലയർ എന്ന സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ച മഡോണ പ്രേമത്തിന്റെ തെലുങ്കിലും അഭിനയിച്ചു. അത് കഴിഞ്ഞ് മൂന്ന് തമിഴ് സിനിമകളിൽ താരം അഭിനയിച്ചു.
ഇപ്പോഴും കൈനിറയെ സിനിമകളാണ് മഡോണയ്ക്ക് ഉള്ളത്. ഇടയ്ക്ക് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ കാരണം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ട്രോളുകൾ താരം വാരികൂട്ടിയിരുന്നു. പക്ഷേ മഡോണയുടെ ആരാധകരുടെ എണ്ണത്തിൽ കുറവുണ്ടായില്ല.
താരത്തിന്റെ ക്യൂട്ട് അഭിനയവും ലുക്കും എല്ലാം ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട് എന്നതാണ് സത്യം. പുത്തൻ പുതിയ ഹെയർ സ്റ്റൈലിംഗ് മഡോണ തന്റെ പുതിയ ഫോട്ടോസ് ഈ കഴിഞ്ഞ ദിവസം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരുന്നു.
മഡോണയെ കാണാൻ അഴകിന്റെ രാജകുമാരിയെ പോലെയുണ്ടെന്ന് ആരാധകർ കമന്റുകൾ ഇട്ടു. റൈമെസ് ഡിസൈനർ ബുട്ടിക്കിന്റെ വസ്ത്രങ്ങളിലാണ് മഡോണ ഫോട്ടോസ് എടുത്തിരിക്കുന്നത്.
മഡോണയുടെ കന്നഡ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. ഇത് കൂടാതെ ഒരു തമിഴും ഒരു തെലുങ്ക് സിനിമയും ചെയ്യുന്നുണ്ട്.