Shukra Gochar 2023: 10 വർഷത്തിന് ശേഷം ഈ രാശിക്കാർക്ക് `മഹാ ധന യോഗം`, ലഭിക്കും ധനത്തിന്റെ പെരുമഴ!

Sun, 09 Apr 2023-8:09 pm,

ശുക്രൻ സംക്രമിച്ച് ഇടവത്തിൽ പ്രവേശിച്ചു.  ഇടവം രാശിയുടെ അധിപനാണ് ശുക്രൻ.  സ്വന്തം രാശിയിൽ ശുക്രന്റെ സംക്രമണം വളരെ വലിയ  സ്വാധീനം ചെലുത്തും. ഇതോടൊപ്പം ശുക്രൻ ഇടവ രാശിയിൽ സഞ്ചരിച്ച് മഹാ ധനരാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. 3 രാശികളുള്ളവർക്ക് ഈ രാജയോഗം വളരെ ശുഭകരമായിരിക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.

ഇടവം (Taurus): ഇടവത്തിലെ ശുക്രന്റെ സംക്രമണം മഹാധനയോഗം സൃഷ്ടിക്കുന്നു.  അതുകൊണ്ടുതന്നെ ഇതിന്റെ പരമാവധി ഗുണം ഈ രാശിക്കാർക്കായിരിക്കും. ഈ മഹാധനയോഗം വൃഷഭ രാശിക്കാർക്ക് വലിയ അനുഗ്രഹമായിരിക്കും. ഇതോടൊപ്പം ഈ സംക്രമത്തോടെ  ശഷ്, മഹാലക്ഷ്മി രാജയോഗവും രൂപപ്പെടും.  ഈ സമയം ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടമുണ്ടാകും അതിലൂടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും.  

കന്നി (Virgo): ഇടവ രാശിയിലെ ശുക്ര സംക്രമം കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് അപ്രതീക്ഷിതമായി ധനം ലഭിക്കും. നിങ്ങൾക്ക് ധാരാളം ഭാഗ്യവും ഉണ്ടാകും. അതിനാൽ പൂർണ്ണഹൃദയത്തോടെ എല്ലാം ചെയ്യുക, നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. ഈ രാശിക്കാർക്ക് ഒരു വിദേശ യാത്രയ്ക്കും അവസരം ഉണ്ടാകും. പരീക്ഷാ മത്സരങ്ങളിൽ വിജയം നേടാം.

മകരം (Capricorn): മഹാധനയോഗത്തിലൂടെ മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാകും.  ഇത്തരക്കാർക്ക് തൊഴിൽ മേഖലയിൽ പുരോഗതി, ധനനേട്ടം, ബാങ്ക് ബാലൻസിൽ വർദ്ധനവ് എന്നിവ ഈ സമയത്ത് ഉണ്ടാകും.  ഇത് നിങ്ങളുടെ എല്ലാ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാക്കും. ബിസിനസുകാർക്ക് വലിയ ഓഫറുകൾ ലഭിക്കും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. അവിവാഹിതർക്ക് വിവാഹം നടക്കാം.  

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link