Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും!

Mon, 03 Apr 2023-8:26 am,

ഭാഗ്യത്തിനും സമ്പത്തിനും കാരണമായ വ്യാഴവും ശുക്രനും ശുഭ സ്ഥാനത്ത് നിൽക്കുന്ന സമയത്താണ് ഈ യോഗമുണ്ടാകുന്നത്. ഏപ്രിൽ 6 മുതൽ വ്യാഴത്തിന്റെയും ശുക്രന്റെയും സ്ഥാനം മഹാലക്ഷ്മിയോഗം സൃഷ്ടിക്കും.  ഇത് 4 രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും ഇതോടൊപ്പം ഭാഗ്യവും തെളിയും. ഏത് രാശിക്കാരുടെ ഭാഗ്യമാണ് ഇതിലൂടെ ശോഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം (Taurus): മഹാലക്ഷ്മീ യോഗം രൂപപ്പെടുന്നതിലൂടെ ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ലക്ഷ്മിയോഗത്തോടൊപ്പം ശശ്, മാളവ്യ എന്നിവയും രൂപപ്പെടുന്നു. ഇത് ഈ രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും.  ഇത്തരക്കാർക്ക് ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പുരോഗതി കൈവരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും.

 

കന്നി (Virgo):  മഹാലക്ഷ്മി യോഗം കന്നി രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഒരുപാട് ഭാഗ്യം ലഭിക്കും. കൂടാതെ വരുമാനം വർദ്ധിക്കും. ദീർഘദൂര യാത്രകൾ നടത്താണ് യോഗം,  പുരോഗതിക്ക് സാധ്യത.

 

മകരം (Capricorn): മഹാലക്ഷ്മീ യോഗം മകരം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഈ സമയം പ്രതീക്ഷിക്കാത്ത ധനം ലഭിക്കും. ബിസിനസ്സുകാർക്ക് നല്ല സമയമാണ്. ഈ സമയം ഇവർക്ക് വലിയ ഓർഡർ ലഭിക്കും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 

 

കുംഭം (Aquarius): കുംഭം രാശിക്കാർക്ക് മഹാലക്ഷ്മി യോഗം വളരെയധികം ഫലപ്രദമായിരിക്കും. ഇക്കൂട്ടരുടെ ജാതകത്തിൽ മാളവ്യ, ത്രികോണ രാജയോഗവും രൂപം കൊള്ളും.  ഇത് ഇക്കൂട്ടർക്ക് ധാരാളം പണം നൽകും. ഇതിലൂടെ സാമ്പത്തിക പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സ്വപ്നം സഫലമാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link