Maharastra Lockdown: Covid 19 രോഗവ്യാപനത്തെ തുടർന്ന് മഹാരാഷ്ട്ര പുതിയ നിയന്ത്രണങ്ങൾ കൊണ്ട് വന്നു; ഈ സ്ഥിതി തുടരുകയാണെങ്കിൽ വീണ്ടും ലോക്ക്ഡൗൺ

Mon, 22 Feb 2021-3:00 pm,

 കോവിഡ് 19 രോഗവ്യാപനം വീണ്ടും ഉയരുന്നതിനെ തുടർന്ന് മഹാരാഷ്ട്രയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വന്നു. എല്ലാത്തരത്തിലുള്ള ഒത്തു ചേരലുകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്നാണ് നിർദേശം. അടുത്ത എട്ട് ദിവസത്തിനുള്ളിൽ രോഗവ്യാപന തോത് കുറഞ്ഞില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. (Courtesy: ANI)

 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ 6971 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 35 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പുണെയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചത് 1176 കേസുകളാണ്.  (Courtesy: IANS)

മഹാരാഷ്ട്രയിൽ മി സബബ്ദാർ (എനിക്കാണ് ഉത്തരവാദിത്വം ) ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നിർബന്ധമായും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ അറിയിച്ചിട്ടുണ്ട്.   (Courtesy: Reuters)

രാഷ്ട്രീയവും, സാമൂഹികവും മതപരവുമായ എല്ലാവിധ ഒത്ത് ചേരലുകളും ആൾക്കൂട്ടങ്ങളും മഹാരാഷ്ട്രയിൽ ഇന്ന് മുതൽ നിരോധിച്ചു. പ്രതിഷേധ പ്രകടനങ്ങളും മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുണ്ട്. (Courtesy: ANI)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link