Maha Shivratri 2021: ശിവനെ കുറിച്ചുള്ള മികച്ച 5 ഇന്ത്യൻ സീരിയലുകൾ ഏതൊക്കെ?
ദേവോം കി ദേവ്: 2011 ഡിസംബെരിൽ ആരംഭിച്ച ഈ സീരിയൽ വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. ശിവന്റെയും പാർവതിയുടെയും കഥയായിരുന്നു സീരിയലിന്റെ പ്രമേയം. മോഹിത് റെയ്നയാണ് ശിവന്റെ കഥാപാത്രമായി എത്തിയത്.
നമ ലക്ഷ്മി നാരായണ: ശിവ - വിഷ്ണു ഭഗവന്മാരുടെ സൗഹൃദത്തെ കുറിച്ചുള്ള കഥയാണ് ഈ സീരിയലിന്റെ പ്രമേയം. 2019 സെപ്റ്റംബറിൽ ആരംഭിച്ച ഈ സീരിയലിന് ആകെ 65 എപ്പിസോഡുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. തരുൺ ഖന്നയാണ് സീരിയലിൽ ശിവനായി എത്തിയത്.
ഹര ഹര മഹാദേവ് : 2016 ജൂലൈ 25 നാണ് ഈ സീരിയൽ സംപ്രേക്ഷണം ആരംഭിച്ചത്. 351 എപ്പിസോഡുകൾ ഉണ്ടായിരുന്ന സീരിയലിൽ വിനയ് ഗൗഡയാണ് ശിവനെ അവതരിപ്പിച്ചത്.
മഹാകാളി: 2017 ജൂലൈയിൽ ആരംഭിച്ച ഈ സീരിയലിന്റെ പ്രമേയം പാർവതി ദേവിയുടെ ജീവിതമായിരുന്നു, പൂജ ശർമയാണ് പാര്വ്വതി ദേവിയായി എത്തിയത്.
ഓം നമഃ ശിവായ: ഓം നമ ശിവായ ഡിഡി നാഷണലിൽ 1997 ലായിരുന്നു ആദ്യമായി സംപ്രേക്ഷണം ചെയ്തത്. സമർ ജയ് സിംഗാണ് ശിവനായി എത്തിയത്.