Mahashivratri 2024: മഹാശിവരാത്രിയിലെ ഈ ശുഭയോഗങ്ങൾ നൽകും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!
മഹാശിവരാത്രിയിൽ ഇക്കാര്യങ്ങൾ ചെയ്യുക (Do these things on Mahashivratri)
ഹൈന്ദവ ഗ്രന്ഥങ്ങൾ അനുസരിച്ച് ഫാൽഗുണ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി തീയതിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ മാർച്ച് 8 വെള്ളിയാഴ്ച അതായത് നാളെയാണ് ശിവരാത്രി.
ശിവരാത്രി മാഹാത്മ്യം (Importance Of Shivratri)
ശിവഭക്തർ വളരെ ആകാംക്ഷയോടെയാണ് ഈ ദിവസത്തിനായി കാത്തിരിക്കുന്നത്. പുരാണങ്ങൾ അനുസരിച്ച് ലോകൈകനാഥനായ പരമശിവനു വേണ്ടി പാര്‍വതീദേവി ഉറക്കമിളച്ചു പ്രാര്‍ഥിച്ച രാത്രിയാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. .
മംഗളകരമായ ഈ യോഗങ്ങൾ സൃഷ്ടിക്കും (This auspicious yoga is being formed)
ഇത്തവണ മഹാശിവരാത്രിയിൽ നിരവധി ശുഭകരമായ യോഗങ്ങൾ ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഈ ശുഭ യോഗങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ കൂടുതൽ ഫലപ്രദമായിരിക്കും. മഹാശിവരാത്രി ദിനത്തിൽ, ശിവയോഗം, സിദ്ധയോഗം, ഗജകേസരിയോഗം, ധനയോഗം, സർവാർത്ത സിദ്ധി തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളും.
ശിവരാത്രി ദിവസത്തിൻ്റെ പ്രാധാന്യം കൂടുതൽ സ്പെഷ്യൽ (The importance of Mahashivratri day is more special)
അതുകൊണ്ടുതന്നെ ഈ ദിവസത്തിൻ്റെ പ്രാധാന്യം കൂടുതൽ സ്പെഷ്യൽ ആകുന്നു. ജ്യോതിഷത്തിൽ ഈ ശുഭകരമായ യോഗം ഉണ്ടാകുന്ന അവസരത്തിൽ ചില പ്രത്യേക പരിഹാരങ്ങൾ ചെയ്യുന്നത് നല്ലതായിരിക്കും. ഈ പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ എല്ലാ പ്രശ്നങ്ങളും നീങ്ങുകയും ജാതകത്തിൽ ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം ബലപ്പെടുകയും ചെയ്യുമെന്നാണ് പറയുന്നത്.
ശിവരാത്രിയിൽ അഭിവൃദ്ധി കൈവരിക്കാനുള്ള വഴികൾ (Ways to achieve prosperity on Mahashivratri)
ജ്യോതിഷ പ്രകാരം മഹാശിവരാത്രിയിൽ ശിവക്ഷേത്ര ദർശനം നടത്തി പൂജാവിധികളോടെ നെയ്യ് വിളക്ക് തെളിയിക്കുന്നത് ഐശ്വര്യദായകമായ ഫലങ്ങൾ നൽകുന്നു. ഐതിഹ്യം അനുസരിച്ച് കുബേരദേവൻ തൻ്റെ മുൻ ജന്മത്തിൽ രാത്രിയിൽ ശിവലിംഗത്തിന് സമീപം പോയി വിളക്ക് കത്തിച്ചിരുന്നുവെന്നും അതിനാലാണ് അദ്ദേഹത്തെ അടുത്ത ജന്മത്തിൽ ദേവന്മാരുടെ ഭണ്ഡാരപാലകനാക്കിയതെന്നും പറയപ്പെടുന്നു.
ശിവരാത്രിയിൽ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ (To please Goddess Lakshmi)
ജ്യോതിഷ പ്രകാരം ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാനും മഹാശിവരാത്രി വളരെ പ്രത്യേകതയുള്ള ദിനമാണ്. ഈ ദിവസം ആൽമരത്തെ വലം വയ്ക്കുന്നതും പശുവിന്റെ നെയ്യ് ദാനം ചെയ്യുന്നതും വളരെ പുണ്യമായി കണക്കാക്കുന്നു.
ശിവരാത്രിയിൽ പാപങ്ങളിൽ നിന്നും മുക്തി (Mahashivratri Remedies)
പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നതിന് മഹാശിവരാത്രി ദിനം വളരെ സവിശേഷമായി കണക്കാക്കുന്നു. പാവങ്ങൾക്ക് ധനവും ധാന്യങ്ങളും ദാനം ചെയ്യുന്നത് ശിവരാത്രി ദിവസം വളരെ നല്ലതാണ്.
ശിവരാത്രിയിൽ ദാരിദ്ര്യം അകറ്റാൻ (Mahashivratri: to get rid of poverty)
മഹാശിവരാത്രി ദിവസം വീട്ടിൽ ഒരു ചെറിയ ശിവലിംഗം ഉണ്ടാക്കി പൂജാവിധികളിലൂടെ അതിൽ അഭിഷേകം ചെയ്യുക. മനസറിഞ്ഞു ശിവനെ ആരാധിച്ച ശേഷം ഓം നമഃ ശിവായ മന്ത്രം 108 തവണ ജപിക്കുക. ഇതിലൂടെ ദു:ഖവും ദാരിദ്ര്യവും മാറുമെന്ന് മാത്രമല്ല തൊഴിലിൽ പുരോഗതിക്കും കാരണമാകും.
ശിവരാത്രിയിൽ സന്തോഷവും സമൃദ്ധിയും കൈവരിക്കാൻ (To achieve happiness and prosperity On Mahashivratri)
ജ്യോതിഷ പ്രകാരം മഹാശിവരാത്രിയിൽ ശിവന് എള്ളും ബാർളിയും സമർപ്പിക്കുക. ഒപ്പം 21 കൂവളത്തിന്റെ ഇലകളിൽ ഓം നമഃ ശിവായ എന്ന് എഴുതി ശിവലിംഗത്തിൽ സമർപ്പിക്കുക.
ശിവരാത്രിയിൽ ആഗ്രഹങ്ങൾ നിറവേറ്റാൻ (To Fulfill Wishes Do These On Mahashivratri)
ഏറെ നാളായി സഫലമാകാതെ കിടന്നിരുന്ന എന്തെങ്കിലും പ്രത്യേക ആഗ്രഹം ഉണ്ടെങ്കിൽ ഒരു കുരുമുളകും ഏഴ് എള്ളും കൈയിൽ എടുത്ത് ശിവനെ ആരാധിച്ചുകൊണ്ട് ശിവലിംഗത്തിൽ അർപ്പിക്കുക. ഇത് നിങ്ങളുടെ പൂർത്തീകരിക്കാത്ത ആഗ്രഹങ്ങൾ നിറവേറ്റുകയും നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ നീക്കുകയും ചെയ്യും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)