Mahima Nambiar Araattannan santhosh varkey Love: മഹിമാ നമ്പ്യാരെ എനിക്ക് ഇഷ്ടമാണ്...! പുതിയ പ്രണയം വെളിപ്പെടുത്തി ആറാട്ടണ്ണൻ, വൈറലായി കമ്മന്റ്
എറണാകുളത്തെ ഏത് തീയേറ്ററിൽ ചെന്നാലും ആറാട്ടണ്ണൻ ഉണ്ടാകും. സിനിമ റിവ്യൂ ചെയ്യുക എന്ന സമ്പ്രദായം കൊണ്ടു വന്നത് താനാണെന്നാണ് സന്തോഷിന്റെ അവകാശാവാദം.
അതിനിടയിൽ സന്തോഷിന് നടി മീനയോടും പ്രണയെ തോന്നിയിരുന്നു. മീനയ്ക്ക് ഒരു മകൾ ഉള്ളതൊന്നും പ്രശ്നമല്ലെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും സന്തോഷ് പറഞ്ഞു ഇതു വലിയ രീതിയിൽ പരിഹാസപ്പെട്ടു.
എന്നാൽ ഇതൊന്നും സന്തോഷിനെ തളർത്തിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ തനിക്ക് നടി മഹിമാ നമ്പ്യാരെ ഇഷ്ടമാണെന്നാണ് സന്തോഷ് പുതിയതായി തുറന്ന് പറഞ്ഞിരിക്കുന്നത്. ഇതിനും വലിയ രീതിയിൽ കളിയാക്കുന്ന തരത്തിലുള്ള കമ്മന്റുകളാണ് എത്തുന്നത്.
നീ മഹിമെന്റെ അമ്മേനെ പോയി പെണ്ണ് കണ്ടിട്ടുണ്ടാകും, അണ്ണാ നിന്റെ കിളി പോയിരിക്കയാണ് എത്രയും പെട്ടന്ന് സൈക്കോളിജിസ്റ്റിനെ കാണണം, ഒന്നുകിൽ നീ തൂങ്ങി ചാക്.... അല്ലെങ്കി നമ്മളല്ലാരും തൂങ്ങി ചത്തോളാം എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ
കാര്യസ്ഥൻ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നടിയാണ് മഹിമാ നമ്പ്യാർ. പിന്നീട് തമിഴിൽ സജീവമായ മഹിമ ആർഡിഎക്സ് എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ ഗംഭീര തിരിച്ച് വരവ് നടത്തിയത്.